എ​ട്ടു​ ബീ​ച്ചു​ക​ൾ ശു​ചീ​ക​രി​ക്കു​ന്നു
Saturday, September 21, 2024 3:35 AM IST
കൊ​ച്ചി: സ​മു​ദ്ര​ത്തെ സം​ര​ക്ഷി​ക്കാ​ൻ ആ​ദ്യം തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു എ​ന്ന ആ​ശ​യ​വു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ട്ടു ബീ​ച്ചു​ക​ൾ ശു​ചീ​ക​രി​ക്കു​ന്നു. മി​നി​സ്ട്രി ഓ​ഫ് എ​ർ​ത്ത് ആ​ൻ​ഡ് സ​യ​ൻ​സ്, മി​നി​സ്ട്രി ഓ​ഫ് ഫോ​റ​സ്റ്റ് ആ​ൻ​ഡ് എ​ൻ​വേ​യേ​ൺ​മെ​ന്‍റ​ൽ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം.


ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ രാ​വി​ലെ ഏ​ഴി​ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ഴു​പ്പ​ള്ളി, ചെ​ല്ലാ​നം പു​ത്ത​ൻ​ബീ​ച്ച്, പു​തു​വൈ​പ്പ്, ചെ​റാ​യി, മു​ന​ന്പം, എ​ള​ങ്കു​ന്ന​പ്പു​ഴ, വ​ള​പ്പ് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ക്കും.