തൊടുപുഴ: ഓണം ലാഭവിഹിതമായി മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇത്തവണ ജീവനക്കാർക്ക് നൽകിയത് 25 ലക്ഷം രൂപ. ഓണം ബോണസിനു പുറമെയാണ് ഓണം വിൽപനയുടെ ലാഭവിഹിതമായി തൊഴിലാളികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. ഇതോടെ ജീവനക്കാരും വലിയ ആഹ്ലാദത്തിലാണ്. 25 ലക്ഷം രൂപ നൽകിയതിനു പുറമെ ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അറ്റ്ലസ്, മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വി.എ.റിയാസ് പറഞ്ഞു.