ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Wednesday, May 8, 2024 11:25 PM IST
കോ​ത​മം​ഗ​ലം: പു​തു​ത​ല​മു​റ​യെ നാ​ശ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന ല​ഹ​രി​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ഉൗ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി​ക്കെ​തിരേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജയിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് ഐ​ക്ക​ര​മ​റ്റം ആ​മു​ഖ​പ്ര​സം​ഗ​വും ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു അ​ത്തി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ, സി​സ്റ്റ​ർ ലി​ജ എ​സ്ഡി, എം.​ഡി. റാ​ഫേ​ൽ, ജോ​യ്സ് മു​ക്കു​ടം, ജോ​ണി ക​ണ്ണാ​ട​ൻ, ജോ​സ​ഫ് മ്രാ​ല, മാ​ത്യൂ​സ് നി​ര​വ​ത്ത്, മോ​ൻ​സി മ​ങ്ങാ​ട്ട്, ഷൈ​നി ക​ച്ചി​റ, ജോ​ബി എ​ടാ​ട്ടു​കു​ന്നേ​ൽ, സി​ജോ കൊ​ട്ടാ​ര​ത്തി​ൽ, ജോ​സ​ഫ് ആ​ന്‍റ​ണി, ജോ​സ് കൈ​ത​മ​ന, സു​നി​ൽ സോ​മ​ൻ, ജോ​ജോ അ​ബ്രാ​ഹം, മാ​ർ​ട്ടി​ൻ കീ​ഴേ​മാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഇ​ടു​ക്കി, കോ​ത​മം​ഗ​ലം രൂ​പ​ത​ക​ളി​ലെ 16 മ​ദ്യ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.