കെഎസ്ആ​ർ​ടി​സി​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന: മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി: ഡ്രൈ​വ​ർ​മാ​ർ കു​ടു​ങ്ങി
Wednesday, May 8, 2024 3:46 AM IST
തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ കെഎ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് സ്ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. രാ​വി​ലെ 6.15ന് ​ദേ​വി​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് പോ​കാ​നാ​യി എ​ത്തി​യ ഡ്രൈ​വ​റെ ബ്രീ​ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​തേത്തു​ട​ർ​ന്ന് ഇ​യാ​ളെ സ​ർ​വീ​സ് പോ​കു​ന്ന​തി​ൽനി​ന്ന് വി​ല​ക്കി. ഇ​തി​നു പി​ന്നാ​ലെ വൈ​ക്കം ഡി​പ്പോ​യി​ലെ ഡ്രൈ​വ​റെ​യും പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ ഗാ​രേ​ജി​ൽ കി​ട​ന്നി​രു​ന്ന വൈ​ക്കം ഡി​പ്പോ​യി​ലെ ബ​സ് തി​രി​കെ കൊ​ണ്ടുപോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ.

ഇ​വ​ർ​ക്കെ​തി​രേ അ​ടു​ത്ത ദി​വ​സം ത​ന്നെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മൂ​ല​മ​റ്റം ഡി​പ്പോ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും മ​ദ്യ​പി​ച്ചെ​ത്തി​യ ഡ്രൈ​വ​ർ​മാ​ർ ​കു​ടു​ങ്ങി​യി​രു​ന്നു. മ​ന്ത്രി കെ.​ബി.​ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ ഡി​പ്പോ​ക​ളി​ലെ​ല്ലാം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്നുവ​രു​ന്നു​ണ്ട്.