കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്ത് വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​നം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Wednesday, May 8, 2024 3:37 AM IST
തൊ​ടു​പു​ഴ: ല​ക്ഷ്യ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ടെ​ങ്കി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കാ​നാ​വു​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. നാ​ക് എ​പ്ല​സ്പ്ല​സ് ഗ്രേ​ഡ് നേ​ടി​യ ന്യൂ​മാ​ൻ കോ​ള​ജി​ന്‍റെ വി​ജ​യ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജി​നു ല​ഭി​ച്ച അം​ഗീ​കാ​രം പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ ബ​ഹു​ദൂ​രം മു​ന്നേ​റാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ ബി​ജി​മോ​ൾ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​യ​ർ​ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​പോ​ൾ പാ​റ​ത്താ​ഴം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ൽ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ്മോ​ൻ ഷി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ർ​സാ​ർ ഫാ.​ ബെ​ൻ​സ​ണ്‍ എ​ൻ.​ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ ടി.​ആ​ർ.​ അ​ഞ്ജു ന​ന്ദി​യും പ​റ​ഞ്ഞു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് ബി​ഷ​പ് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു.

നി​യു​ക്ത പ്രി​ൻ​സി​പ്പ​ൽ ഡോ.​ ജെ​ന്നി കെ.​ അ​ല​ക്സി​ന് ബി​ഷ​പ് മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലും മാ​നേ​ജ​ർ മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലും ചേ​ർ​ന്ന് ന്യൂ​മാ​ൻ കോ​ള​ജ് പു​റ​ത്തി​റ​ക്കി​യ പു​സ്ത​കം കൈ​മാ​റി. പൊ​തു​സ​മ്മേ​ള​ന​ത്തെത്തു​ട​ർ​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.