ഡി​ജി​റ്റ​ല്‍ സ​ർ​വേ: കോ​ഴ​ഞ്ചേ​രി വി​ല്ലേ​ജ് വി​ജ്ഞാ​പ​ന​മാ​യി
Friday, May 3, 2024 3:44 AM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ട്ടു​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഡി​ജി​റ്റ​ല്‍ സ​ർ​വേ, കേ​ര​ള സ​ർ​വേ​യും അ​തി​ര​ട​യാ​ള​വും ആ​ക്ട് 9 (2) പ്ര​കാ​രം പൂ​ര്‍​ത്തി​യാ​യി. സ​ർ​വേ റി​ക്കാ​ര്‍​ഡു​ക​ള്‍ എ​ന്‍റെ ഭൂ​മി പോ​ര്‍​ട്ട​ലി​ലും കോ​ഴ​ഞ്ചേ​രി ഡി​ജി​റ്റ​ല്‍ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സി​ലും (തെ​ക്കേ​മ​ല​ -ആ​റ​ന്മു​ള റോ​ഡി​ല്‍ പു​ന്നം​ത്തോ​ട്ടം ജം​ഗ്ഷ​ന് അ​ടു​ത്തു​ള്ള എ​വി​ആ​ര്‍ ഹാ​ര്‍​ഡ് വെ​യേ​ഴ്സി​ന് സ​മീ​പം) പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഭൂ​ഉ​ട​മ​സ്ഥ​ര്‍​ക്ക് https://entebhoomi.kerala.gov.in പോ​ര്‍​ട്ട​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി പ​രി​ശോ​ധി​ക്കാം. പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍ റീ​സ​ർ​വേ ന​മ്പ​ര്‍ ര​ണ്ട് സൂ​പ്ര​ണ്ടി​ന് ഫോ​റം ന​മ്പ​ര്‍ 160 ല്‍ ​നേ​രി​ട്ടോ എ​ന്‍റെ ഭൂ​മി പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യോ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാം.

നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം അ​പ്പീ​ല്‍ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റീ ​സ​ർ​വേ റി​ക്കാ​ര്‍​ഡു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ഭൂ​ഉ​ട​മ​സ്ഥ​രു​ടെ പേ​രു​വി​വ​രം, അ​തി​രു​ക​ള്‍, വി​സ്തീ​ര്‍​ണം എ​ന്നി​വ കു​റ്റ​മ​റ്റ​താ​യി പ്ര​ഖ്യാ​പി​ച്ച് സ​ര്‍​വേ അ​തി​ര​ട​യാ​ള നി​യ​മം 13 വ​കു​പ്പ് അ​നു​സ​രി​ച്ചു​ള​ള ഫൈ​ന​ല്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പ​ര​സ്യ​പ്പെ​ടു​ത്തി റി​ക്കാ​ര്‍​ഡു​ക​ള്‍ അ​ന്തി​മ​മാ​ക്കും. ഫോ​ണ്‍ : 0468 2961209.