പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി​ക​ൾ അ​പ​ക​ട​ക്കെണി
Friday, May 3, 2024 3:44 AM IST
കോ​ന്നി: ജ​ൽജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല ​അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പു​തി​യ​തു സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി റോ​ഡ് വ​ശ​ങ്ങ​ളി​ലെ​ടു​ത്ത കു​ഴി​ക​ൾ യാ​ത്രാ​ദു​രി​ത​ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

ചൈ​നാ​മു​ക്ക് - ചേ​രീ​മു​ക്ക് റോ​ഡ്, മാ​ങ്കു​ളം പ്ര​ദേ​ശം എ​ന്നി​ങ്ങ​നെ പ​ല​യി​ട​ങ്ങ​ളി​ലും കു​ഴി​ക​ൾ​ക്കാ​യി എ​ടു​ത്ത മ​ണ്ണ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മാ​ങ്കു​ള​ത്തെ കോ​ൺ​ക്രീ​റ്റ് റോ​ഡു​ക​ളും ത​ക​ർ​ച്ച​യി​ലാ​ണ്.

അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എം.​എ. ബ​ഷീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.