ഉമയനല്ലൂർ പദ്മവിലാസം സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം നാളെ
1492175
Friday, January 3, 2025 6:02 AM IST
കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ ഉടസ്ഥതയിലുള്ള ഉമയനല്ലൂർ പേരേത്ത് പദ്മവിലാസം യുപി ആന്ഡ് നഴ്സറി സ്കൂൾ പുതിയതായി നിർമിച്ച ഇരുനില മന്ദിരം നാളെ വൈകുന്നേരം നാലിന് മന്ത്രി കെ.എൻ. ബാലഗോപാൽ നാടിന് സമർപ്പിക്കും.
പി.സി. വിഷണുനാഥ് എംഎൽഎ അധ്യക്ഷത വഹിക്കും. സ്റ്റാഫ് സെക്രട്ടറി സാജൻ റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളന ഉദ്ഘാടനവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകൻ എസ്. അഹമ്മദ് തുഫൈലിനുള്ള ആദരവ് അർപ്പിക്കലും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.
എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. പി. ആനന്ദദാസൻ, കോൺട്രാക്ടർ എസ്. സുധീഷ് എന്നിവർക്ക് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്. ഗോപാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തും. എം. നൗഷാദ് എംഎൽഎ മുൻകാല അധ്യാപകരെ ആദരിക്കും. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വൈസ് പ്രസിഡന്റ് എസ്. ശിവകുമാർ, മയ്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജവാഹ് റഹ്മാൻ,
പഞ്ചായത്ത് അംഗങ്ങളായ ഐ. കബിർകുട്ടിപുത്തേഴം, വസന്ത ബാലചന്ദ്രൻ, ഐ. ഷാജഹാൻ, എ.എം. റാഫി, ശിവഗിരി മഠം താന്ത്രിക ആചാര്യൻ സ്വാമി ശിവനാരായണ തീർഥ, ഇമാം അൽ ഉസ്താദ് എ.കെ. ഉമർ മൗലവി ,ഡോൺ ബോസ്ക്കോ കോളജ് ഡയറക്ടർ റവ. ഡോ. ബേബിജോൺ, ചാത്തന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, പിടിഎ പ്രസിഡന്റ് സുധീർ പുളിവിള, ട്രസ്റ്റ് ഭാരവാഹികളായ പി. മനോജ്,
സുജി കൂനമ്പായിക്കുളം, എസ്.സുജിത്ത്, എസ്.സുരേഷ് ബാബു, അടുതല ജയപ്രകാശ്, അൻവർഷ ഉമയനല്ലൂർ, ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ പ്രസംഗിക്കും. പേരേത്ത് പത്മവിലാസത്തിൽ കെ. പത്മനാഭന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്മവിലാസം സ്കൂൾ ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്. പൊതുസമ്മേളനാനന്തരം സിനിമാതാരങ്ങളായ ശർമ, കൊല്ലം, ദീപു നാവായിക്കുളം എന്നിവർ നയിക്കുന്ന സിനി സ്റ്റേജ്ഷോ നടക്കും.
പത്ര സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറിയും മാനേജരുമായ എ. അനീഷ് കുമാർ, ഹെഡ്മിസ്ട്രസ് പി.എസ്. ബിന്ദു, സ്റ്റാഫ് സെക്രട്ടറി സാജൻ, സുധീർ പുളിവിള എന്നിവർ പങ്കെടുത്തു.