കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം
1491979
Thursday, January 2, 2025 10:44 PM IST
അഞ്ചല്‍: ചടയമംഗലം ഒഴുകുപാറയ്ക്കലിൽ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം . ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍ വീട്ടില്‍ ലെനീഷ് റോബിൻസി(38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കാറ് കത്തിയ നിലയിലാണ്. പഴയ ബിവറേജസ് മദ്യ വില്പന ശാലയ്ക്ക് സമീപം നൂറടിയോളം താഴ്ചയിലായി നാട്ടുകാരാണ് കാറും മൃതദേഹവും കണ്ടെത്തിയത്.
ചടയമംഗലം പോലീസും ഫോറന്‍സിക് സംഘവുമുള്പ്പടെയുള്ള വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി. അപകട മരണമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ചുള്ള വിവരവും വ്യക്തമല്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എര്‍ണാകുളത്ത് ജോലി ചെയ്തുവരുന്ന ലെനീഷ് റോബിൻസ് ക്രിസ്മസ് അവധിക്കായാണ് നാട്ടിലെത്തിയത്.