ആ​റ​ളം ഫാ​മി​ലെ ആ​ന​തു​ര​ത്ത​ൽ ഇ​ന്നും തു​ട​രും
Friday, May 10, 2024 1:34 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ നി​ന്നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും ആ​ന​ക​ളെ തു​ര​ത്ത​ൽ ഇ​ന്നും തു​ട​രും. നേ​ര​ത്തെ നാ​ലു ദി​വ​സ​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച തു​ര​ത്ത​ൽ ദൗ​ത്യം അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്നു കൂ​ടി തു​ട​രാ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഒ​രു കൊ​ന്പ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് ആ​ന​ക​ളെ ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​യി​ല്ല.

ആ​ന​ക​ൾ പ​ല​പ്പോ​ഴും വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ തി​രി​ഞ്ഞ​താ​യും തു​ര​ത്ത​ൽ സം​ഘ​ത്തി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​സ്വ​ഭാ​വ​ത്തോ​ടു കൂ​ടി ര​ണ്ടു ത​വ​ണ ആ​ന​ക​ൾ വാ​ഹ​ന​ത്തി​നു നേ​രെ തി​രി​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ തു​ര​ത്ത​ൽ ശ്ര​മം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.