എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തി​​ൽ യാ​ത്ര​ക്കാ​രു​ടെ ബ​ഹ​ളം
Thursday, May 9, 2024 7:10 AM IST
മ​ട്ട​ന്നൂ​ര്‍: എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നേ തു​ട​ര്‍​ന്നു ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​റു വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, മ​സ്ക​റ്റ്, അ​ബു​ദാ​ബി, കു​വൈ​റ്റ്, ദോ​ഹ, റാ​സ​ൽ ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ണ്ണൂ​രി​ൽ​നി​ന്ന് ഷാ​ർ​ജ, മ​സ്ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ആ​ദ്യം റ​ദ്ദാ​ക്കി​യ​ത്. രാ​വി​ലെ 9.20ന് ​അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള സ​ർ​വീ​സും മു​ട​ങ്ങി. ആ​കെ 10 സ​ർ​വീ​സു​ക​ളി​ലാ​യി 1500 ഓ​ളം പേ​രു​ടെ യാ​ത്ര മു​ട​ങ്ങി. ഇ​വി​ട​ങ്ങ​ളി​ൽ തി​രി​കെ ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഇ​ന്ന​ലെ​ത്തെ സ​ർ​വീ​സു​ക​ളും റ​ദ്ദാ​യി. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് റീ​ഫ​ണ്ടോ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് ടി​ക്ക​റ്റോ ന​ൽ​കു​മെ​ന്ന് വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് 2.30ന് ​ദു​ബാ​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സ് ന​ട​ത്തി. ജി​ദ്ദ​യി​ൽ​നി​ന്ന് ഉ​ച്ച​യ്ക്ക് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സി​നും ത​ട​സ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ വൈ​കു​ന്നേ​രം 3.45 ന് ​കു​വൈ​ത്തി​ലേ​ക്കു​ള്ള സ​ർ​വീ​സ് റ​ദ്ദാ​കു​ക​യാ​യി​രു​ന്നു. സ​ർ​വീ​സ് ഇ​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

യാ​ത്ര​ക്കാ​ർ ചെ​ക്ക് ഇ​ന്‍ ന​ട​ത്താ​നാ​യി എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം മൂ​ലം വി​മാ​നം റ​ദ്ദാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​ത്. പി​ന്നീ​ട് അ​ധി​കൃ​ത​രു​മാ​യി തീ​രു​മാ​ന​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം: കി​യാ​ല്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ആ ​സാ​ഹ​ച​ര്യം തു​ട​രു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കി​യാ​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ര്‍​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ടോ​ള്‍​ഫ്രീ ന​മ്പ​റു​ക​ളാ​യ 080 4666 2222, 080 6766 2222 എ​ന്നി​വ​യി​ലും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​ർ‍ എ​യ​ര്‍​പോ​ര്‍​ട്ട് ന​മ്പ​റാ​യ 04902 482600 ലും ​ബ​ന്ധ​പ്പെ​ടു​ക.