‘ഒ​ത്തു​കൂ​ടാം ഇ​ത്തി​രി നേ​രം’പൂ​ർ​വവി​ദ്യാ​ർ​ഥി- അ​ധ്യാ​പ​ക സം​ഗ​മം
Thursday, May 9, 2024 7:10 AM IST
കേ​ള​കം: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1986-87 ബാ​ച്ച് പൂ​ർ​വവി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക സം​ഗ​മം സ്കൂ​ളി​ൽ ന​ട​ന്നു. ഒ​ത്തു​കൂ​ടാം ഇ​ത്തി​രി നേ​രം എ​ന്ന​പേ​രി​ൽ നീ​ണ്ട 37 വ​ർ​ഷ​ത്തി​ന് ശേ​ഷം കൂ​ട്ടു​കാ​ർ ഒ​ത്തു ചേ​ർ​ന്ന് സൗ​ഹൃ​ദം പ​ങ്കി​ട്ടു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​വാ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യും ന​ട​ത്തി. സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ച്ചി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ. പി. ​സി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി. ​ടി. അ​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗം സു​നി​ത​രാ​ജു, പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ഐ. വ​ർ​ഗീ​സ് , ഫാ. ​എ​ൽ​ദോ ജോ​ൺ, സെ​ക്ര​ട്ട​റി ഇ.​ജെ. സ​ജീ​വ​ൻ, റെ​ജി പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.