ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റു​ക​ൾ നി​ല​ച്ചു; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രതിഷേധിച്ചു
Thursday, May 9, 2024 7:09 AM IST
പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റു​ക​ൾ നി​ല​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വുമാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​യാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രാ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് സൂ​പ്ര​ണ്ടി​ന്‍റേ​യും, പ്രി​ൻ​സി​പ്പ​ലി​ന്‍റേ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ടി​നെ ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ലെ ഏ​ഴ് ലി​ഫ്റ്റു​ക​ൾ നി​ല​ച്ചി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പു​തി​യതാ​യി സ്ഥാ​പി​ച്ച പു​തി​യ ലി​ഫ്റ്റു​ക​ളി​ൽ ഒ​ന്നും നി​ല​ച്ചു. പു​തി​യ ലി​ഫ്റ്റു പ​ണി​യാ​ൻ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ൾ തീ​രെ നി​ല​വാ​രം കു​റ​ഞ്ഞ ക​മ്പ​നി​യു​ടേ​താ​യ​തി​നാ​ലാ​ണ് പെ​ട്ടെ​ന്ന് ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യ​തെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

പു​തി​യ ലി​ഫ്റ്റി​ന്‍റെ മ​റ​വി​ൽ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഉ​പ​രോ​ധ​ത്തി​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രേ പോ​ലീ​സ് ത​ട​ഞ്ഞു. എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ ലി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശ​രി​യാ​ക്കി രോ​ഗി​ക​ളു​ടേ​യും, കൂ​ട്ടി​രി​പ്പു​കാ​രു​ടേ​യും ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലാ​ത്ത പ​ക്ഷം സ​മ​രം ശ​ക്ത​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സാ​ൻ​ജോ ജോ​സ്, ദൃ​ശ്യ ദി​നേ​ശ​ൻ, വീ​ജി​ഷ പ്ര​ശാ​ന്ത്, പി.​വി. സൂ​ര​ജ്, കെ. ​അ​ഭി​ജി​ത്ത്, സ​ജി​ൻ വ​ണ്ണാ​റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.