കാ​ണാ​താ​യ വ​യോ​ധി​ക​നാ​യി വ​ന​മേ​ഖ​ല​യി​ൽ തെര​ച്ചി​ൽ
Thursday, May 9, 2024 7:09 AM IST
കു​ടി​യാ​ന്മ​ല: കാ​ണാ​താ​യ വ​യോ​ധി​ക​ന് വേ​ണ്ടി വ​ന​മേ​ഖ​ല​യി​ൽ അ​ഞ്ചാം​ദി​ന​വും തെര​ച്ചി​ൽ ന​ട​ത്തി. ചെ​മ്പേ​രി സ്വ​ദേ​ശി കു​ഴി​മു​ള്ളി​ൽ തോ​മ​സി​ന് (80) വേ​ണ്ടി​യാ​ണ് തെര​ച്ചി​ൽ. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കാ​ഞ്ഞി​ര​ക്കൊ​ല്ലി വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു.

പി​ന്നെ തി​രി​ച്ചെ​ത്തി​യി​ല്ല. ബ​ന്ധു​ക്ക​ൾ പ​യ്യാ​വൂ​ർ പോ​ലീ​സി​ലും കു​ടി​യാ​ന്മ​ല പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി പോ​ലീ​സ് നാ​യ​യെ ഉ​പ​യോ​ഗി​ച്ച് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ കു​ടി​യാ​ന്മ​ല എ​സ്.​ഐ സു​രേ​ഷ് കാ​ഞ്ഞി​ലേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.