ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, May 8, 2024 10:22 PM IST
ചെ​റു​പു​ഴ: ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് വീ​ണ്ടും മ​ര​ണം. കോ​ഴി​ച്ചാ​ൽ ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ലെ ക​രോ​ട്ട്പു​റ​ത്ത് വ​ർ​ഗീ​സ് (96) ആ​ണ് മ​രി​ച്ച​ത്. ഐ​എ​ച്ച്ഡി​പി കോ​ള​നി റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ടി​പ്പ​ർ റി​വേ​ഴ്സെ​ടു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ ചെ​റു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പു​ളി​ങ്ങോം ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ മീ​ന്തു​ള്ളി​യി​ലെ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ത​ങ്ക​മ്മ, ഗ്രേ​സി, ഷാ​ജി, തോ​മ​സ്, രാ​ജി. ക​ഴി​ഞ്ഞ മാ​സം 29ന് ​ചെ​റു​പു​ഴ ടൗ​ണി​ൽ ടോ​റ​സ് ലോ​റി ത​ട്ടി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മീ​ന്തു​ള്ളി​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ 12 വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചി​ട്ടി​രു​ന്നു. അ​തി​ന്‍റെ ഞെ​ട്ട​ൽ മാ​റു​ന്ന​തി​ന് മു​ന്പാ​ണ് അ​ടു​ത്ത അ​പ​ക​ട​വും മ​ര​ണ​വും സം​ഭ​വി​ച്ച​ത്.