കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ധർമടം മണ്ഡലത്തിൽ പര്യടനം നടത്തി. കാടാച്ചിറ ടൗൺ, കോട്ടൂർ, പൊതുവച്ചേരി, ഹസൻ മുക്ക് തൈക്കേണ്ടിമുക്ക്, കിരിയോട് പള്ളി, തട്ടാരി, കല്ലായി, വേങ്ങാട് അങ്ങാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിൽ കുടുംബയോഗങ്ങളും നടത്തി. എഐസിസി സെക്രട്ടറി റോജി എം. ജോൺ എള്ളരഞ്ഞി മേഖലയിലും ഉദയഗിരിയിൽ നിഷാ സോമനും പങ്കെടുത്തു. കേളകത്ത് നടന്ന പൊതുയോഗത്തിൽ ബിആർഎം ഷഫീറും പ്രസംഗിച്ചു. കെ.സുധാകരൻ ഇന്ന് അഴിക്കോട് പര്യടനം നടത്തും.
എം.വി. ജയരാജൻ
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ ധർമടത്ത് പര്യടനം നടത്തി. വേങ്ങാട് പഞ്ചായത്തിലെ കുറുവാത്തൂരിൽ ആയിരുന്നു ആദ്യ സ്വീകരണം. റഹ്മാനിയ പള്ളി, പാച്ചക്കര കാര്യത്ത് രമേശൻ മന്ദിരം, കടമ്പൂർ റെഡ്ഫൈറ്റേഴ്സ് ക്ലബ്ബ്, കൊങ്ങാട്ട് പീടിക, മുണ്ടയോട്, മക്രേരിപള്ളി കക്കോത്ത്, കാവിൻമൂല, പാലക്കീഴ്, മുഴപ്പാല, കീരിയോട് പി ഭാസ്കരൻ മന്ദിരം, ചെമ്പിലോട് മെട്ട, ചാല, എടക്കടവ്, കായലോട്, ഉമ്മഞ്ചിറ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പിണറായി പൊട്ടൻ പാറയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എം.കെ. മുരളി, പി. ഭാസ്കരൻ, കെ. ഗിരീശൻ, എം. സജീവൻ, പി.എം. അഖിൽ, കെ. അനുശ്രീ, ടി.വി. അനുപ്രിയ, ഇ.കെ. ദൃശ്യ, എം. മഹേഷ് കുമാർ, കെ .ശിവദാസൻ, കെ. ജയാനന്ദൻ, പി.എം. ദിഷ്ണ പ്രസാദ് എന്നിവർ പ്രസംഗിച്ചു എം. സുരേന്ദ്രൻ, കെ. ശശിധരൻ, കെ. ബാബുരാജ്, ടി. പ്രകാശൻ, വി.സി. വാമനൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചു. ഇന്ന് മട്ടന്നൂരിൽ പര്യടനം നടത്തും.
സി. രഘുനാഥ്
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാഥി സി. രഘുനാഥ് ധർമടത്ത് പര്യടനം നടത്തി. ചിറക്കുനിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ് പര്യടനം ഉദ്ഘാടനം ചെയ്തു. ചക്കരക്കല്‍ മണ്ഡലം പ്രസിഡന്റ് കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. മുഴപ്പിലങ്ങാട് കടവ്, പൂങ്കാവ്, ആടൂര് പാലം, മേലൂര്‍ ബീഡിക്കമ്പനി, അണ്ടലൂര്‍ ക്ഷേത്രം, പടന്നക്കര, ഉമ്മന്‍ചിറ, ആലക്കണ്ടി ബസാര്‍, പെരളശേരി, പൊതുവാച്ചേരി, തലവില്‍, ആര്‍വി മെട്ട, ചാമ്പാട്, അഞ്ചരക്കണ്ടി, പാളയം, കാവിന് മൂല തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം ചക്കരക്കല്ലില്‍ സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കൂട്ട ജയപ്രകാശ്, ജില്ലാ കമ്മറ്റിയംഗം മനോഹരന് വയോറ, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരന്, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സജേഷ് പയ്യാവൂര്‍, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരന്, ജില്ലാ സെക്രട്ടറി പി.വി. അജയ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്. രാജന്, രമേഷ് മാണിക്കോത്ത്, ആര്.കെ. ഗിരിധരന്, എ. അനില്‍കുമാര്‍, അഭിലാഷ് വേലാണ്ടി, ഷംജിത്ത് എന്നിവർ പ്രസംഗിച്ചു. ഇന്ന് ഇരിക്കൂറിൽ പര്യടനം നടത്തും.
എം.വി. ബാലകൃഷ്ണൻ
പയ്യന്നൂർ: കാസർഗോഡ് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി രാമന്തളി മേഖലയിൽ പര്യടനം നടത്തി. രാമന്തളിയിലെ 17 ശുഹദാക്കളുടെ മഖാമും കുറുവന്തട്ടകഴകം പൂമാല ഭഗവതി ക്ഷേത്രത്തിലും സന്ദർശനം നടത്തിയാണ് പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്. ടി.ഐ.മധുസൂദനൻ എംഎൽഎ, വി. നാരായണൻ, പി. സന്തോഷ്, കെ.വി. ബാബു, പി.വി.ദാസൻ എന്നീ എൽഡിഎഫ് നേതാക്കളും സ്ഥാനർത്ഥിയോടൊപ്പമുണ്ടായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ
പയ്യന്നൂർ: കാസർഗോഡ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വോട്ടഭ്യർഥിച്ച് യുഡിഎസ്എഫ് പാർലമെന്റെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാജാഥയുമായി വിദ്യാർഥികൾ. ഇന്നലെ രാവിലെ കല്യാശേരി മണ്ഡലത്തിലെ ചെറുകുന്നിൽ നിന്നാരംഭിച്ച കലാജാഥ ഇന്ന് വൈകുന്നേരം മഞ്ചേശ്വരത്ത് സമാപിക്കും.