വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ ഡി​എ​ഫ്ഒ സ​ന്ദ​ര്‍​ശി​ച്ചു
Sunday, October 6, 2024 5:17 AM IST
എ​ട​ക്ക​ര: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ വ​ഴി​ക്ക​ട​വ് മേ​ഖ​ല​യി​ലെ വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡി​എ​ഫ്ഒ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക് ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്.

വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ജ​ന​ങ്ങ​ള്‍ പൊ​റു​തി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​രാ​തി ന​ല്‍​കി​യ​ത്. നെ​ല്ലി​ക്കു​ത്ത് വ​നം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള മ​ണി​മൂ​ളി, മു​ന്നൂ​റ്, ത​ഴ​വ​യ​ല്‍, ത​മ്പാ​ന്‍​പൊ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡി​എ​ഫ്ഒ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.


വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി. ​ശ​രീ​ഫ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ര്‍ മ​ണ​ല്‍​പ്പാ​ടം, ബോ​ബി സി. ​മാ​മ്പ്ര, ലി​ജോ വേ​ങ്ങ​ശേ​രി, അ​ജീ​ഷ് വി​ത്തോ​ട്ടി​ക്ക​ല്‍, ജോ​ജോ വ​ര​ണ​ങ്ങാ​നം, മാ​നു കോ​നാ​ട​ന്‍, സ​ജി പു​തു​പ്പ​ള്ളി, ജെ​യിം​സ് വേ​ങ്ങ​ത്താ​നം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.