ആ​വേ​ശം അ​ല​യ​ടി​ച്ച് രാ​ഹു​ലി​ന്‍റെ റോ​ഡ് ഷോ
Wednesday, April 17, 2024 5:29 AM IST
മ​ല​പ്പു​റം: റോ​ഡ് ഷോ​യി​ലൂ​ടെ ആ​വേ​ശം വി​ത​റി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. വ​യ​നാ​ട് മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച ശേ​ഷം മ​ട​ങ്ങി​യ രാ​ഹു​ല്‍ ഇ​ന്ന​ലെ ആ​ദ്യ​മാ​യാ​ണ് ഏ​റ​നാ​ട്, നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തി​യ​ത്.

ജി​ല്ല​യി​ലെ റോ​ഡ് ഷോ​യു​ടെ തു​ട​ക്കം കീ​ഴു​പ​റ​മ്പ് ടൗ​ണി​ലാ​യി​രു​ന്നു. ഊ​ര്‍​ങ്ങാ​ട്ടി​രി പ​ത്ത​നാ​പു​രം പ​ള്ളി​പ്പ​ടി​യി​ല്‍ നി​ന്നു തെ​ര​ട്ട​മ്മ​ല്‍ ഗ്രൗ​ണ്ട് വ​രെ​യും റോ​ഡ് ഷോ ​ന​ട​ത്തി. ക​ത്തി​യാ​ളു​ന്ന ഉ​ച്ച​വെ​യി​ലി​ലും ആ​യി​ര​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ കാ​ണാ​ന്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ലു​മാ​യി നി​റ​ഞ്ഞ​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ക​ടു​ത്ത വെ​യി​ലി​നെ പോ​ലും വ​ക​വ​യ്ക്കാ​തെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൈ​കൊ​ടു​ത്തും കൈ ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തും രാ​ഹു​ല്‍ ആ​വേ​ശ​മാ​യ​ത്. ഉ​ച്ച​ക്ക്ശേ​ഷം മ​മ്പാ​ടും നി​ല​മ്പൂ​രി​ലും മൂ​ത്തേ​ട​ത്തും റോ​ഡ് ഷോ ​ഉ​ണ്ടാ​യി.

സ​മാ​പ​ന​മാ​യി ക​രു​വാ​ര​കു​ണ്ടി​നെ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​തീ​ര്‍​ത്തും ഇ​ള​ക്കി​മ​റി​ച്ചു. ക​ണ്ണ​ത്ത് മു​ത​ല്‍ മ​രു​തി​ങ്ങ​ല്‍ വ​രെ​യാ​ണ് റോ​ഡ് ഷോ ​ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് മ​രു​തി​ങ്ങ​ലി​ല്‍ അ​ദ്ദേ​ഹം വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. വൈ​കി​ട്ട് 5.10 ന് ​റോ​ഡ് മാ​ര്‍​ഗം ക​ണ്ണ​ത്ത് എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​ര​ണം ന​ല്‍​കി.

ബി​ജെ​പി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച രാ​ഹു​ല്‍​ഗാ​ന്ധി പ​ത്തു വ​ര്‍​ഷം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടും ഇ​ന്ത്യ​യെ, ഇ​ന്ത്യ​യാ​യി കാ​ണാ​ന്‍ ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. എ.​പി.​അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

റോ​ഡ് ഷോ ​സ​മാ​പി​ച്ച ശേ​ഷം അ​ദ്ദേ​ഹം ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ര്യ​ട​ന​ത്തി​നാ​യി ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ക​രു​വാ​ര​കു​ണ്ട് ന​ജാ​ത്ത് സ​യ​ന്‍​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ നി​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ മു​ഖേ​ന​യാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.