പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യി : ടി​പ്പ​ർ ലോ​റി ക​ട ത​ക​ർ​ത്തു
Friday, May 10, 2024 6:22 AM IST
പാ​റ​ശാ​ല : പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​ടെ ഹാ​ന്‍​ഡ് ബ്രേ​ക്ക് ത​ക​ർ​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത ക​ട​ന്നു എ​തി​ര്‍​വ​ശ​ത്തെ ക​ട​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കൊ​റ്റാ​മം പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് അ​പ​ക​ടം.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ‍്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന ടി​പ്പ​റാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. കൊ​റ്റാ​മ​ത്ത് ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ് .ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി മാ​റു​ന്ന​ത് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ യാ​തൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യം ക​ട​യ്ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പു​ഷ്പ​കു​മാ​രി ലോ​റി വ​രു​ന്ന​ത് ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി. ഈ ​സ​മ​യ​ത്ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത വ​ഴി ക​ട​ന്നു​വ​ന്നെ​ങ്കി​ലും വാ​ഹ​നം ഉ​രു​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തും നി​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​ത്തി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.