വാ​ട്ട​ർ ടാ​ങ്കു​ക​ൾ മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​വും: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ
Thursday, May 9, 2024 1:47 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ അ​യ​ണി​ക്കാ​ട് വാ​ർ​ഡി​ൽ അ​ർ​ബ​ൻ അ​ഗ്ലോ​മ​റേ​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​തു​താ​യി നി​ർ​മി​ക്കു​ന്ന വാ​ട്ട​ർ ടാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി അ​ഡ്വ.​ജി.​ആ​ർ.​അ​നി​ൽ വി​ല​യി​രു​ത്തി.

ക​ല്ല​യം, മ​യി​ലാ​ടും​പാ​റ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ല്ല​യ​ത്ത് നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​യി​ലാ​ടും​പാ​റ​യി​ൽ മ​ണ്ണ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഈ ​മാ​സം ത​ന്നെ പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി പ​ദ്ധ​തി വി​വ​ര​ങ്ങ​ൾ വി​ശ​ദ​മാ​ക്കി.

പ​ദ്ധ​തി യാ​ഥാ​ർ​ഥ‍്യ​മാ​കു​ന്ന​തോ​ടെ ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പൂ​ർ​ണ പ​രി​ഹാ​ര​മാ​വു​മെ​ന്നും മൂ​ന്ന് മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​ലേ​ഖാ റാ​ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​രാ​ജീ​വ്, അ​യ​ണി​ക്കാ​ട് വാ​ർ​ഡ് മെ​മ്പ​ർ സു​രേ​ഷ് കു​മാ​ർ, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്.​രാ​ജ​പ്പ​ൻ നാ​യ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ന്നു .