Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
Saturday, May 4, 2024 1:10 AM IST
ഗുജറാത്തിലെ ഗോദ്രയിൽനിന്ന് ജോർജ് കള്ളിവയലിൽ
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആരു ജയിച്ചാലും ഇവിടെ പാവങ്ങൾക്കും സാധാരണക്കാർക്കും ദുരിതംതന്നെയാണ്. സാധനങ്ങൾക്കെല്ലാം തീവിലയാണ്. വരുമാനം കുറവും. എങ്ങനെയെങ്കിലും ഞങ്ങൾക്കും ജീവിക്കേണ്ടെ സാറേ. ഇവിടെ ആരാണ് സ്ഥാനാർഥിയെന്നുപോലും തെരക്കിയില്ല.’’- ഗോദ്ര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് സലീം പറഞ്ഞു.
ഗോദ്ര ഒരു ഇടത്തരം തിരക്കുള്ള നഗരപ്രദേശമാണെങ്കിലും താരതമ്യേന ചെറുതും തിരക്ക് കുറഞ്ഞതുമായ ഭാഗമാണു ഗോദ്ര റെയിൽവേ സ്റ്റേഷൻ. റെയിൽവേ പോലീസിന്റെ ചെറിയ സംഘം ഉണ്ടെങ്കിലും മറ്റു വലിയ സുരക്ഷാക്രമീകരണങ്ങൾ ഇപ്പോൾ ഇവിടെയില്ല. മുംബൈയിലെ ബാന്ദ്രയിൽനിന്ന് ഹരിദ്വാറിലേക്കു പോകുന്ന ഡെറാഡൂണ്‍ എക്സ്പ്രസ് ട്രെയിൻ ഇന്നലെ ഉച്ചയ്ക്ക് ഗോദ്രയിലെത്തിയപ്പോഴും പഴയ രീതികളിൽ മാറ്റമില്ല. അന്‍പതിൽ താഴെ യാത്രക്കാരാണ് ഇവിടെനിന്ന് കയറാനും ഇറങ്ങാനും ഉണ്ടായത്. മുസ്ലിംകളായ കച്ചവടക്കാർ പതിവുപോലെ പാവു ബജി പോലുള്ള ഭക്ഷണം വിൽക്കുന്നുണ്ട്. രണ്ടു ബണ്ണും കിഴങ്ങുകറിയും ചേർത്ത ഒരു പ്ലേറ്റിന് 20 രൂപയാണു വില.
റെയിൽവേ സ്റ്റേഷനിൽനിന്ന് അല്പം അകലെയുള്ള ഗോദ്ര ബസ്സ്റ്റാൻഡിലും ഇന്നലെ വലിയ തിരക്കുണ്ടായിരുന്നില്ല. മുസ്ലിംകളും ഹൈന്ദവരും ഏതാനും ക്രൈസ്തവരും ബസുകൾ കയറാൻ ഉണ്ടായിരുന്നെങ്കിലും അവരാരും പരസ്പരം സംസാരിക്കുന്നതേയില്ല. ഉള്ളിലെവിടെയോ അകൽച്ചയും സംശയവും ബാക്കി നിൽക്കുന്നതുപോലെ തോന്നും. എന്നാൽ പ്രത്യക്ഷത്തിൽ ഏതെങ്കിലും സമുദായങ്ങൾ തമ്മിൽ സ്പർധയോ അകൽച്ചയോ ഇല്ലെന്നും പൊതുവേ സമാധാനമാണെന്നുമായിരുന്നു ബസ്സ്റ്റാൻഡിലെ മിക്ക കച്ചവടക്കാരുടെയും പ്രതികരണം. വോട്ടർമാർക്കിടയിൽ പൊതുവെ പ്രകടമായ നിസംഗതയും ഉള്ളിലെ ഭയപ്പാടും ഗോദ്ര ടൗണിലും സമീപങ്ങളിലെ ചെറുഗ്രാമങ്ങളിലും കാണാനാകും.
രാജ്യത്തെ നടുക്കിയ 2002ലെ ഗുജറാത്ത് കലാപമുണ്ടായി 22 വർഷങ്ങൾക്കുശേഷവും ന്യൂനപക്ഷ വിഭാഗങ്ങൾ ഭയത്തിൽനിന്നു മോചിതരായിട്ടില്ല. സ്വൈരമായി പണിയെടുത്തു ജീവിക്കാനുള്ള തത്രപ്പാടിലാണ് ജനം. മതവും രാഷ്ട്രീയവും പരസ്യമായി ചർച്ച ചെയ്യുന്നതുപോലും ഒഴിവാക്കുകയാണ് ഏതാണ്ടെല്ലാവരും. ഇന്നലെ വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞ് കൂട്ടത്തോടെ മസ്ജിദിൽനിന്ന് പുറത്തേക്കു വന്ന നൂറിലേറെ വരുന്ന മുസ്ലിംകളും പലതും തുറന്നുപറയാൻ കഴിയില്ലെന്നാണ് പ്രതികരിച്ചത്. ചുരുക്കം ചിലർ മാത്രമാണ് ഒറ്റയ്ക്കു മാറ്റി നിർത്തി സത്യം പറഞ്ഞത്.
ഗോദ്രയിലെ മുസ്ലിംകൾക്ക് രാഷ്ട്രീയനേതാക്കളെ പൊതുവെ ഭയമാണ്. കലാപത്തെ അതിജീവിച്ചവരും നാടുവിട്ടു പലായനം ചെയ്യാന്‍ വിസമ്മതിച്ചവരുമായ അനേകർ വലിയ ഭയപ്പാടിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് അൻസാരിയെന്ന ചെറുകിട കച്ചവടക്കാരൻ പറഞ്ഞു. ഗോദ്രയിലെ ന്യൂനപക്ഷ ജനതയ്ക്ക് ഒരിക്കലും സമാധാനമില്ലെന്നും ഇനിയൊരു അക്രമംകൂടി താങ്ങാനാകില്ലെന്നും അൻസാരി പറയുന്നു.
വീടിനു പുറത്തിറങ്ങിയാൽ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നു തോന്നിയതിനാലാണ് പ്രദേശം വിട്ടുപോകേണ്ടെന്നു തീരുമാനിച്ചതെന്ന് 2002ലെ കലാപത്തെ അതിജീവിച്ച സുബേദാബീബി പറഞ്ഞു. കാണാതായ ഭർത്താവ് മുഹമ്മദ്ഭായ് ഇസ്മയിലും മൂത്ത മകൻ യാക്കൂബും മടങ്ങിവരുന്നതും കാത്ത് 22 വർഷമായി സുബേദാബീബി ഇപ്പോഴും പ്രതീക്ഷ വിടാതെ കഴിയുകയാണ്. ഭർത്താവിനെയോ അദ്ദേഹത്തിന്റെ മൃതദേഹമോ പിന്നീട് കണ്ടിട്ടില്ല. എന്നാൽ മുഹമ്മദ്ഭായിയും മകൻ യാക്കൂബും കൊല്ലപ്പെട്ടുവെന്ന് ഒരു അയൽവാസി പിന്നീട് പറഞ്ഞു. ഗോദ്ര കൂട്ടക്കൊലയിൽ ബീബിയുടെ 23 ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളുടെ മക്കളടക്കം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.
2002ൽ നടന്ന കിരാതമായ ഗുജറാത്ത് വംശഹത്യയിൽ 952 പേർ മരിച്ചതായി സർക്കാർ പിന്നീട് സ്ഥിരീകരിച്ചിരുന്നു. അന്നു കാണാതായ 228 പേർ മരിച്ചതായി കണക്കാക്കിയതിനെ തുടർന്നാണിത്. സുബേദാബീബിയുടെ ഭർത്താവും മകനും ഈ ലിസ്റ്റിലുണ്ട്. കാണാതായവരെ ഏഴു വർഷത്തിനുശേഷവും കണ്ടുകിട്ടിയില്ലെങ്കിൽ മരിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥയിലാണിത്. എന്നാൽ മരിച്ചതായി സ്ഥിരീകരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ പോലും സമയം വേണ്ടിവന്നുവെന്ന് മറ്റൊരു ബന്ധു ചൂണ്ടിക്കാട്ടി.
“ഞാനിപ്പോൾ നീതി പ്രതീക്ഷിക്കുന്നില്ല, എനിക്കതു വേണ്ട. കൊല്ലപ്പെട്ട എന്റെ ഭർത്താവിനെ തിരികെ കൊണ്ടുവരാൻ അതിനു കഴിയില്ല.’’ എന്നാണ് സുൽത്താന ഫിറോസ് ഷേക് എന്ന സ്ത്രീ ഗോദ്രയിലെ വീട്ടിലിരുന്നു പറഞ്ഞത്. തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നവർ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് അവർ പറഞ്ഞു. തന്റെ ഭർത്താവിനെയും കൂടെയുണ്ടായിരുന്ന ഏതാനും ബന്ധുക്കളെയും മതഭ്രാന്തരായ ജനക്കൂട്ടം തീവച്ചു കൊല്ലുന്നത് നേരിട്ടു കണ്ടതിന്റെ നടുക്കത്തിലും വേദനയിലും നിന്ന് സുൽത്താന ഫിറോസ് ഇന്നും മോചിതയായിട്ടില്ല.
2008ലെ മണ്ഡല പുനർനിർണയത്തോടെ ഗോദ്ര ലോക്സഭാ സീറ്റ് ഇല്ലാതായി. പകരം ഗോദ്ര ഉൾപ്പെട്ട ജില്ലയായ പഞ്ച്മഹലാണ് പുതിയ ലോക്സഭാ മണ്ഡലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ബിജെപിയുടെ രത്തൻസിംഗ് മംഗൻസിംഗ് റാത്തോഡ് വൻ ഭൂരിപക്ഷത്തിലാണു ജയിച്ചത്. റാത്തോഡിന് 7.32 ലക്ഷം വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാർഥി ഖാന്ത് വെചത്്ഭായി കുബേർഭായിക്കു ലഭിച്ചത് വെറും 3.03 ലക്ഷം വോട്ടുകളാണ്. മൊത്തം പോൾ ചെയ്തതിന്റെ 67.6 ശതമാനം ബിജെപി സ്വന്തമാക്കി.
രാജ്പാൽസിംഹ് മഹേന്ദ്രസിംഹ് ജാദവാണ് ഇത്തവണത്തെ ബിജെപി സ്ഥാനാർഥി. ഗുലാബ്സിംഹ് സോംസിഹ് ചൗഹാൻ കോണ്‍ഗ്രസിനുവേണ്ടി മത്സരരംഗത്തുണ്ട്. ബിജെപിക്ക് വലിയ മേൽക്കൈയുള്ള മണ്ഡലത്തിൽ അട്ടിമറി സാധ്യതകൾ കുറവാണെന്നാണ് ജിതേഷ്കുമാർ ഗന്ശ്യാംഭായി എന്നയാൾ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top