ലോ​ട്ട​റി​യ​ടി​ച്ചു; വീ​ട്ട​മ്മ ബോ​ധം​കെ​ട്ടു!
ലോ​ട്ട​റി​യ​ടി​ച്ചു; വീ​ട്ട​മ്മ ബോ​ധം​കെ​ട്ടു!
ന്യൂ​യോ​ര്‍​ക്ക്: കോ​ടി​ക​ൾ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നു കേ​ട്ടാ​ൽ അ​സാ​ധാ​ര​ണ​രീ​തി​യി​ലാ​യി​രി​ക്കും ആ​രു​ടെ​യാ​യാ​ലും പ്ര​തി​ക​ര​ണം. മ​ഹാ​ഭാ​ഗ്യം കൈ​വ​ന്ന​തി​ന്‍റെ അ​ന്പ​ര​പ്പി​ൽ​നി​ന്നു വി​മു​ക്ത​രാ​കാ​ൻ അ​വ​ർ​ക്കു പെ​ട്ടെ​ന്നു ക​ഴി​ഞ്ഞെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ, ബം​പ​റ​ടി​ച്ച​ത​റി​ഞ്ഞു ബോ​ധം​കെ​ട്ടു പോ​യാ​ലോ? അ​മേ​രി​ക്ക​യി​ൽ അ​ങ്ങ​നെ​യും സം​ഭ​വി​ച്ചു.

അ​മേ​രി​ക്ക​ക്കാ​രി​യാ​യ പ​മേ​ല എ​ന്ന വീ​ട്ട​മ്മ​യ്ക്കു ലോ​ട്ട​റി​യ​ടി​ച്ച​ത് എ​ട്ടു കോ​ടി രൂ​പ​യാ​ണ്. ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഫ​ല​പ്ര​ഖാ​പ​നം. ന​റു​ക്കെ​ടു​പ്പി​ന്‍റെ അ​വ​സാ​ന റൗ​ണ്ടി​ല്‍ പ​മേ​ല​യ്ക്കൊ​പ്പം മ​റ്റു നാ​ലു​പേ​ര്‍ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു.


"പ​മേ​ല! നി​ങ്ങ​ളാ​ണു വി​ജ​യി' എ​ന്ന മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് മു​ഴ​ങ്ങി​യ ഉ​ട​ൻ ഷോ​ക്ക​ടി​ച്ച​പോ​ലെ അ​വ​ർ വേ​ദി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​ക​ളും മ​റ്റു​ള്ള​വ​രും ചേ​ർ​ന്നു പ​മേ​ല​യെ പി​ടി​ച്ചെ​ഴു​ന്നേ​ല്‍​പ്പി​ച്ചു.

പി​ന്നീ​ടു സ​മ​നി​ല വീ​ണ്ടെ​ടു​ത്ത ആ ​വീ​ട്ട​മ്മ, ലോ​ട്ട​റി തു​ക ഉ​പ​യോ​ഗി​ച്ച് പു​തി​യൊ​രു വീ​ട് വാ​ങ്ങു​മെ​ന്നു പ​റ​ഞ്ഞു. നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ പു​തു​വ​ര്‍​ഷ രാ​വി​ലാ​യി​രു​ന്നു ലോ​ട്ട​റി വി​ജ​യി​യു​ടെ പ്ര​ഖ്യാ​പ​ന​വും മ​ഹാ​ഭാ​ഗ്യ​വ​തി​യു​ടെ ബോ​ധം​കെ​ട​ലും. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.