ട്രെ​യി​നി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത് ആ​ടി​ന്‍റെ യാ​ത്ര! ഉ​ട​മ​യ്ക്കു കൈ​യ​ടി
ട്രെ​യി​നി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത് ആ​ടി​ന്‍റെ യാ​ത്ര! ഉ​ട​മ​യ്ക്കു കൈ​യ​ടി
ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു വൃ​ദ്ധ​സ്ത്രീ ത​ന്‍റെ ആ​ടി​നെ​യും കൂ​ട്ടി പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ വൃ​ദ്ധ​യു​ടെ സ​മീ​പ​ത്തെ​ത്തി​യ ടി​ടി​ഇ അ​വ​രോ​ട് "നി​ങ്ങ​ളു​ടെ​യും ആ​ടി​ന്‍റെ​യും ടി​ക്ക​റ്റ് ത​രൂ...' എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ഇ​ര​യെ കി​ട്ടി​യ മ​ട്ടി​ലാ​യി​രു​ന്നു ടി​ടി​ഇ​യു​ടെ ചോ​ദ്യം.

എ​ന്നാ​ൽ വൃ​ദ്ധ​യ്ക്കു യാ​തൊ​രു കൂ​സ​ലു​മു​ണ്ടാ​യി​ല്ല. ആ​ടി​നു ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നു സ്ത്രീ ​പു​ഞ്ചി​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു. കൂ​ടെ​യു​ള്ള ഭ​ർ​ത്താ​വ് ടി​ക്ക​റ്റ് എ​ടു​ത്തു​കാ​ണി​ക്കു​ക​യും​ചെ​യ്തു.

പ​രി​ശോ​ധ​ക​ൻ‌ നോ​ക്കി​യ​പ്പോ​ൾ ആ​ടി​നും ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ണ്ട്. പി​ന്നീ​ട്, കൂ​ടു​ത​ലൊ​ന്നും പ​റ​യാ​തെ ടി​ടി​ഇ സ്ഥ​ലം കാ​ലി​യാ​ക്കി.


എ​ക്സി​ൽ പ​ങ്കു​വ​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. നി​ര​വ​ധി ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും വീ​ഡി​യോ​യ്ക്കു ല​ഭി​ച്ചു.

ആ​ട് അ​വ​ർ​ക്ക് വെ​റു​മൊ​രു മൃ​ഗം മാ​ത്ര​മ​ല്ല, അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​വ​രി​ൽ​നി​ന്നു ധാ​രാ​ളം പ​ഠി​ക്കാ​നു​ണ്ട്. അ​വ​രു​ടെ നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി​യി​ൽ എ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ട്...

ഇ​ങ്ങ​നെ പോ​കു​ന്നു ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. സം​ഭ​വം ഏ​തു ട്രെ​യി​നി​ലാ​ണെ​ന്നു വീ​ഡി​യോ​യി​ലി​ല്ല.