കു​ടി​യ​ന്മാ​ർ മൂ​ക്കു​മു​ട്ടെ തി​ന്നു; പ​ണം ചോ​ദി​ച്ച​പ്പോ​ൾ ഇ​ടി​യോ​ടി​ടി
കു​ടി​യ​ന്മാ​ർ മൂ​ക്കു​മു​ട്ടെ തി​ന്നു; പ​ണം ചോ​ദി​ച്ച​പ്പോ​ൾ ഇ​ടി​യോ​ടി​ടി
നോ​യി​ഡ: നോ​യി​ഡ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ​നി​ന്നു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. മ​ദ്യ​പി​ച്ചെ​ത്തി​യ നാ​ലു പേ​ർ 650 രൂ​പ​യ്ക്കു തി​ന്നു​ക​യും പ​ണം ചോ​ദി​ച്ച​പ്പോ​ൾ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ച്ചു പ​ഞ്ച​റാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ.

നോ​യി​ഡ​യി​ലെ സെ​ക്ട​ർ 29 ലെ ​കു​ക് ദു ​കു ഭ​ക്ഷ​ണ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ മ​ദ്യ​പ​സം​ഘം തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ക്കു​ന്ന​തും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും കാ​ണാം.

ഇ​വ​രി​ൽ ഒ​രാ​ൾ റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നെ ച​വി​ട്ടി നി​ല​ത്തു​വീ​ഴ്ത്തു​ന്നു​മു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ അ​ക്ര​മി​സം​ഘ​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.


ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​രെ പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യും മൂ​ന്നു പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ത്തു.