Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തിന്മയുടെ ചൂണ്ടയിൽ ഇര തയാർ!
ഒരു നേരന്പോക്ക് ആയിട്ടു കടന്നുവരും, പിന്നതു നേരല്ലാതാകും, പിന്നൊന്നിനും നേരമില്ലാതാകും, ഒടുവിൽ നേരമെത്തുംമുന്പേ തീരും... ഓണ്‍ലൈൻ ഗെയിമുകളുടെയും വീഡിയോ ഗെയിമുകളുടെയും ദുരൂഹമായ സ്വാധീനത്തെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. നേരല്ലാത്തതാണോ മക്കൾ കാണുന്നതെന്നു നോക്കാൻ നേരമില്ലാത്ത രക്ഷാകർത്താക്കൾ പെരുകുന്ന കാലത്തു വീഡിയോ ഗെയിം ലോകത്തുനിന്നു പുറത്തുവരുന്ന കാഴ്ചകൾ സമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തേണ്ടവയാണ്. കുട്ടികളെയും യുവതലമുറയെയും ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന വീഡിയോ ഗെയിമുകളിലെ കഥാപാത്രങ്ങളെയും വിഷയങ്ങളെയുമൊക്കെ മാതാപിതാക്കൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്ന മുന്നറിയിപ്പുകൂടിയാണിവ. കുറ്റകൃത്യങ്ങളെ മഹത്വവത്കരിച്ചും സാത്താനികമായ ആശയങ്ങൾ വിഷയമാക്കിയും ഡെവിളിനെ കഥാപാത്രമാക്കിയുമൊക്കെ ലോകമെന്പാടും നിരവധി ഗെയിമുകളാണു പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും നമ്മുടെ നാട്ടിലെ കുട്ടികൾക്കും പ്രിയമായിത്തുടങ്ങിയിരിക്കുന്നുവെന്നുള്ളതും ഓർമിക്കുക.
Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception, Guitar Hero III, Devil May Cry, The Binding Of Isaac,The Ninja Kids തുടങ്ങിയവയൊക്കെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രചാരം നേടിയിട്ടുള്ള വീഡിയോ ഗെയിമുകളാണ്. The Ninja Kids കുട്ടികൾക്ക് ഇടയിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളിലും ഇത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു ജാപ്പനീസ് ഗെയിം ആണെങ്കിലും ഇതിൽ നിൻജ ടൗണ്‍ പിടിച്ചെടുക്കാനെത്തുന്ന സാത്താനെയും സംഘത്തെയുമാണു ചിത്രീകരിച്ചിരിക്കുന്നത്.
സാത്താനും കഥാപാത്രം!
നിഗൂഢശക്തികളെ അനാവരണം ചെയ്യുന്ന മറ്റൊരു പ്രചാരം നേടിയ വീഡിയോ ഗെയിം ആണ് Castlevania: Lords of Shadow.. ലൂസിഫറിനെയും മറ്റും ഇതിൽ ചിത്രീകരിക്കുന്നു. നരകത്തെയും നരകസാഹചര്യങ്ങളെയും അവതരിപ്പിക്കുകയാണ് Diablo എന്ന ഗെയിമിൽ. ജപ്പാനിൽനിന്ന് ഉദയംകൊണ്ട് അന്താരാഷ്ട്ര പ്
ചാരം നേടിയിട്ടുള്ള ഒന്നാണു പോക്മോൻ(Pokemon). അക്രമവും പോരാട്ടവും നിഗൂഢശക്തികളുടെ പ്രവർത്തനവുമൊക്കെയാണ് പല എപ്പിസോഡുകളുടെയും ഇതിവൃത്തം. കളിക്കുന്ന വ്യക്തികളെ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇതിന്റെ പുതിയ പതിപ്പ് ലോകമെന്പാടുംതന്നെ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. മാജിക്കൽ പവർ ലഭിക്കുന്ന ഓരോ മനുഷ്യനും ദൈവത്തെപ്പോലെയാകാൻ കഴിയുമെന്ന സന്ദേശമാണു പല പോക്മോൻ ഗെയിമുകളും പങ്കുവയ്ക്കുന്നത്. ചിലതിൽ കുരിശിനെ പരാജയചിഹ്നമായും ചിത്രീകരിക്കുന്നു. കുട്ടികളിൽ വാശിയും വൈരാഗ്യവും നിഗൂഢ കർമങ്ങളോടുള്ള പ്രതിപത്തിയും വളർത്താൻ കാരണമാകുന്നതാണ് പോക്മോൻ എന്നു വിദഗ്ധർ വിമർശിക്കുന്നു. യഥാർഥത്തിൽ പോക്മോൻ (Pokemon) എന്നതു പോക്കറ്റ് മോണ്‍സ്റ്റർ (Pocket monster) എന്നതിന്റെ ചുരുക്കപ്പേരാണെന്ന് അറിയാവുന്നവർ അധികമില്ല. കുട്ടികളെ വഴിതെറ്റിക്കുകയും കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യുന്നു എന്ന കുറ്റം ചുമത്തി സൗദി അറേബ്യ പോക്മോൻ ഗെയിമിനു നിരോധനം ഏർപ്പെടുത്തിയിരുന്നു. അമേരിക്കയും പോക്മോന്റെ ജന്മദേശമായ ജപ്പാനും പോലും നിരവധി പോക്മോൻ എപ്പിസോഡുകൾ നിരോധിച്ചിട്ടുണ്ട്. അമിതമായ അക്രമം, വംശീയത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ആദ്യം കളി പിന്നെ തീക്കളി
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 2000ൽ പുറത്തിറങ്ങിയ വിവാദ വീഡിയോ ഗെയിം ആണ് The Devil Inside. എന്നാൽ, ഇത്തരം വീഡിയോ ഗെയിമുകളിൽ മാത്രമല്ല പല കാർട്ടൂണുകളിലും നെഗറ്റീവ് ആശയങ്ങൾ സജീവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വയലൻസും തെറ്റായ കാഴ്ചപ്പാടുകളുമൊക്കെ ഇവയിലൂടെ വിതരണം ചെയ്യപ്പെടുന്നു. പക്ഷേ, പല മാതാപിതാക്കളും ഇതിനൊന്നും കാര്യമായ ഗൗരവം കല്പിക്കുന്നില്ല. കുട്ടികൾ ശല്യമില്ലാതെ അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോയെന്ന ധാരണയിലാണു കുട്ടികൾക്കു കംപ്യൂട്ടറുകൾക്കും കാർട്ടൂണ്‍ ചാനലുകൾക്കും മുന്നിൽ സർവസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.
സാത്താനികമായ ആശയങ്ങൾക്കും ഇടപെടലുകൾക്കും അതീവ വശീകരണശേഷിയുണ്ട്. നമ്മുടെ കുട്ടികളും കൗമാരക്കാരും യുവതലമുറയുമൊക്കെ അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രവർത്തനങ്ങളിലേക്കു വഴുതി വീഴാനുള്ള സാധ്യതയേറെയാണ്. ഇത്തരം വീഡിയോ ഗെയിമുകളുടെയും മറ്റും അടിമകളായി കുട്ടികൾ എളുപ്പത്തിൽ മാറുന്നതും ഇതിന്റെ ഫലമാണ്. ഇപ്പോൾ വിവാദമായിരിക്കുന്ന ബ്ലൂവെയ്ൽ ഗെയിം കളിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരും ആനയിക്കപ്പെടുന്നതു സാത്താനികമായ പ്രവൃത്തികളിലേക്കും ആശയങ്ങളിലേക്കുമാണ്. പ്രേതസിനിമകൾ തന്നെയിരുന്നു കാണാനും പാതിരാത്രിയിൽ ശവക്കോട്ടയിൽ സമയം ചെലവഴിക്കാനും ശരീരത്തിൽ മുറിവുകൾ സൃഷ്ടിക്കാനുമൊക്കെയുള്ള നിർദേശങ്ങൾ ഈ സൂചനയാണു നൽകുന്നത്. അഡ്മിൻ അയച്ചുതരുന്ന ഭീകരസിനിമകൾ ദിവസം മുഴുവൻ കാണാനുള്ള ടാസ്കും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പൈശാചിക കഥാപാത്രങ്ങൾ ഉൾപ്പെട്ട വീഡിയോ ഗെയിമിന് അടിമകളായി മാറിയ കുട്ടികൾ മണിക്കൂറുകളോളം ഇതിനു മുന്നിൽ ചെലവഴിക്കുന്നതു മനഃശാസ്ത്രജ്ഞർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമയവും ആരോഗ്യവും മറന്ന് ഇത്തരം അപകടകരമായ വിനോദങ്ങൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾ നേരിട്ട ദുരന്തങ്ങൾ പലപ്പോഴും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ വലിയ ദുരന്തങ്ങളാണ് ഇത്തരം ഗെയിമുകൾക്ക് അടിമകളാകുന്നവരെ കാത്തിരിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചികിത്സയ്ക്കായി വീഡിയോ ഗെയിമുകൾ!
|
|
കുട്ടികളെ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ബ്ലൂ വെയിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കംപ്യൂട്ടർ- വീഡിയോ ഗെയിമുകൾ കുട്ടികളുടെ നാശത്തിനുള്ളവയല്ലെന്നും ബുദ്ധിപൂർവം ഉപയോഗിച്ചാൽ അവയെ ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സയായിപ്പോലും ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ് ഗെയ്മേഴ്സ് ഒൗട്ട്റീച്ച് എന്ന കന്പനി.
രോഗങ്ങളോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്കായി വീഡിയോ ഗെയിമുകൾ ഡിസൈൻ ചെയ്യുകയും അത് കളിക്കാനാവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന കന്പനിയാണിത്. ആശുപത്രിക്കിടക്കയിൽ അസുഖബാധിതരായി കിടക്കുന്ന കുട്ടികളെ മാനസികവും ശാരീരികവുമായി ഉന്മേഷമുള്ളവരാക്കി മാറ്റുക എന്നതാണ് ഇവർ ഡിസൈൻ ചെയ്യുന്ന ഗെയിമുകളുടെ ലക്ഷ്യം. രോഗത്തോട് പൊരുതി രോഗക്കിടക്കയിൽനിന്ന് എത്രയും വേഗം എഴുന്നേൽക്കാൻ ഈ ഗെയിമുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നതായി ഗെയിം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. 27കാരനായ സാക് വിഗലാണ് കന്പനിയുടെ സ്ഥാപകൻ. പ്രശസ്ത കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളാണ് കൂടുതൽ. നല്ല സന്ദേശങ്ങൾ നൽകുന്ന കഥകൾ കുട്ടികളിലെത്തിച്ച് അവരെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് ഇവയുടെ ഉദേശ്യമെന്ന് സാക് പറയുന്നു.
ഡ്രോണുകൾ കൊണ്ടുള്ള ഉപകാരങ്ങളേ!
|
|
റിമോട്ട് സംവിധാനങ്ങളും മറ്റും ഉപയോഗിച്ച് മനുഷ്യന് ഭൂമിയിലിരുന്നു നിയന്ത്രിക്കാൻ സാധിക്കുന്ന ഇത്തിരിക്കുഞ്ഞൻ വിമാനങ്ങളാണ് ഡ്രോണുകൾ എന്നറിയപ്പെടുന്നത്. ആദ്യമൊക്കെ ഇവയെ യുദ്ധമേഖലയിലാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഡ്രോണുകൾ കടന്നു ചെല്ലാത്ത മേഖലകൾ കുറവാണ്.
നമ്മുടെ നാട്ടിൽ കല്യാണത്തിനും മറ്റ് ആഘോഷപരിപാടികൾക്കുമൊക്കെ ഫോട്ടോ എടുക്കാൻ വരെ ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്.ഡ്രോണുകൾക്ക് പുതിയൊരു ഉപയോഗവുമായി എത്തിയിരിക്കുകയാണ് ലണ്ടണിലെ ഡ്രോണ്‍ ഡയറക്ട് എന്ന കന്പനി. ഇനിമുതൽ നിങ്ങളുടെ നായയെ നടക്കാൻ കൊണ്ടുപോകാൻ സമയമില്ലെങ്കിൽ ഒട്ടും വിഷമിക്കേണ്ട്. കന്പനി നിർമിച്ച നായ ഡ്രോണ്‍ ഒരെണ്ണം വാങ്ങിയാൽ മതി. നായയുമായി ഡ്രോണ്‍ നടക്കാൻ പൊയ്ക്കൊള്ളും. ജിപിഎസ് സംവിധാനം ഉപയോഗിച്ച് പോകേണ്ട വഴി ഡ്രോണിന് പറഞ്ഞുകൊടുക്കണമെന്നു മാത്രം. 30 മിനിറ്റത്തെ നടത്തത്തിനുശേഷം നായയെ സുരക്ഷിതമായി ഡ്രോണ്‍ വീട്ടിലെത്തിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.
(തുടരും).
ജോൺസൺ പൂവന്തുരുത്ത്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top