Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലകളുടെ മലയാള തറവാട് ആയ കേരള കലാമണ്ഡലം.. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച ഭരതൻ എന്ന പ്രിയ സംവിധായകന്റെ എങ്കക്കാട്..
കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിന്റെ ചരിത്ര ഇടം.. അങ്ങനെ വിശേഷണങ്ങൾ പലതാണ് തൃശൂർ ജില്ലയുടെ വടക്കാഞ്ചേരിക്ക്.. കേരളത്തിലെ മുഴുവൻ മാതൃകയാകുന്ന വിധത്തിൽ വടക്കാഞ്ചേരി ഒരിക്കൽ കൂടി ചരിത്രത്തിലേക്ക് ശ്രദ്ധേയമായ ചുവടുവയ്പ്പ് നടത്തുകയാണ്.
പച്ചപ്പട്ടു പുതച്ച പാടശേഖരങ്ങൾ നിരവധിയുണ്ട് വടക്കാഞ്ചേരി ഭാഗത്ത്. അത്തരത്തിലുള്ള പച്ചപ്പ് കാത്തുസൂക്ഷിക്കുന്നതിന്, പ്ലാസ്റ്റിക് കൊണ്ട് പ്രകൃതിയെ ശ്വാസംമുട്ടിക്കാതിരിക്കാൻ, ഒരിക്കലും നശിക്കാതെ മണ്ണിൽ കിടന്ന് അഴുകി ദ്രവിച്ച് തലമുറകൾക്ക് വരെ ദുരന്തമായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്താൻ വടക്കാഞ്ചേരി മുന്നിട്ടിറങ്ങുമ്പോൾ അത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മാലിന്യ സംസ്കരണ അധ്യായമാണ് കേരളത്തിൽ മുന്നിൽ തുറക്കുന്നത്.
ആഘോഷങ്ങൾക്കും ഉത്സവ പെരുന്നാൾക്കും പഞ്ഞമില്ലാത്ത വള്ളുവനാടിന്റെ ഭാഗമാണ് വടക്കാഞ്ചേരിയും. കേരളത്തിൽ നിന്നു മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തു നിന്നും വടക്കാഞ്ചേരിയിലെ ഉത്സവ ആഘോഷങ്ങളിൽ പങ്കുചേരാൻ നാടും നഗരവും കാടും കടലും കടന്ന് ആൾക്കൂട്ടങ്ങൾ എത്താറുണ്ട്.
പൊയ് കുതിരകളുടെ പടയോട്ടം കാണാൻ മാമാങ്കക്കാലത്തും ഉത്രാളിയുടെ മലനിരകളെ പോലും കോരിത്തരിപ്പിക്കുന്ന ഉത്രാളിക്കാവ് പൂരം കാണാൻ കടലേഴും താണ്ടിയും വടക്കാഞ്ചേരിയിലേക്ക് എത്തുന്നവർ വെറും പൂര പ്രേമികൾ അല്ലെങ്കിൽ ഉത്സവപ്രേമികൾ മാത്രമല്ല.
അവർക്ക് ഈ നാട് അവരുടെ ഹൃദയമാണ്.. ആ ഹൃദയത്തുടിപ്പുകൾക്ക് കേടു പറ്റാതിരിക്കാൻ വടക്കാഞ്ചേരിയുടെ ആഘോഷങ്ങൾ ഇനി മുതൽ ഹരിതാഭമായി മാത്രം നടത്താനുള്ള തീരുമാനമാണ് കേരളത്തിലെ മുന്നിൽ വടക്കാഞ്ചേരി ഈ പുതുവർഷത്തിൽ അഭിമാനപൂർവം അവതരിപ്പിക്കുന്ന ഹരിത മാതൃക.
നാടും നഗരവും ഹരിതാഭമാക്കാൻ പദ്ധതികൾ പലരും ആവിഷ്കരിക്കാറുണ്ടെങ്കിലും ഒരു നാടിന്റെ ഉത്സവാഘോഷങ്ങളെ മുഴുവൻ പച്ചപ്പിലേക്ക് പറിച്ചുനടുക എന്ന ശ്രമകരമായ ദൗത്യത്തിനാണ് വടക്കാഞ്ചേരി തുടക്കം കുറിക്കുന്നത്.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ ഉത്സവങ്ങളും പൂരങ്ങളും മറ്റാഘോഷങ്ങളും ഇനി പൂർണ്ണമായും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ എന്ന നഗരസഭയുടെ ധീരമായ തീരുമാനം ഉത്സവാഘോഷക്കാലത്ത് വടക്കാഞ്ചേരിയുടെ മണ്ണിലും വിണ്ണിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ കുറെയൊക്കെ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കാം.
വടക്കാഞ്ചേരി നഗരസഭയുടെ സര്‍വശുദ്ധി മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയില്‍ നടക്കുന്ന പൂരങ്ങള്‍, പെരുന്നാളുകള്‍ വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഹരിത ചട്ടം കര്‍ശനമായി പാലിച്ച് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
ഹരിത ചട്ടം എന്നത് കടലാസിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് നടപ്പിൽ വരുത്തേണ്ടതാണെന്നുമുള്ള തീരുമാനമാണ് വടക്കാഞ്ചേരിയിൽ കാണുന്നത്. വടക്കാഞ്ചേരിയിലെ പ്രധാന ആഘോഷങ്ങളായ ഉത്രാളിക്കാവ് പൂരവും മറ്റുപൂരങ്ങളും പെരുന്നാളുകളും ഇനിമുതൽ കര്‍ശനമായ ഹരിത ചട്ടം പാലിച്ചു കൊണ്ടായിരിക്കും നടത്തുക.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും പൂര കമ്മിറ്റികളും പള്ളി ഭാരവാഹികളും പൂര്‍ണ പിന്തുണ അറിയിച്ചു കഴിഞ്ഞു.
തങ്ങളുടെ നാടിനെ ഏറ്റവും വൃത്തിയായി സൂക്ഷിക്കുക, മണ്ണും ജലവും വായുവും മലിനമാകാതെ സൂക്ഷിക്കുക, ലോകത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ച് മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃക കാണിച്ചു കൊടുക്കുക എന്നിവയെല്ലാം വടക്കാഞ്ചേരി തുടങ്ങിവയ്ക്കുകയാണ്.
ഹരിത കര്‍മ സേന, സാനിറ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ പൊതു ആഘോഷ പരിപാടികള്‍ക്ക് ശേഷം അതേ ദിവസം തന്നെ പരിപാടി നടന്ന സ്ഥലം നഗരസഭയുടെ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്താറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ പുനചക്രമണയോഗ്യം അല്ലാത്തതും ഒരുതരത്തിലും ശാസ്ത്രീയമായ സംസ്കരണ ഉപാധികള്‍ക്ക് വിധേയമാക്കുവാന്‍ സാധിക്കാത്തതുമാണ്.
ഈ സാഹചര്യത്തിലാണ് മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതിനും ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി എല്ലാ പൊതു സ്വകാര്യ ആഘോഷ പരിപാടികളിലും ഹരിത ചട്ടം ഉറപ്പുവരുത്തുന്നതിന് നഗരസഭ ഇടപെട്ടത്.
ആഘോഷ പരിപാടികളുടെ ബാനറുകള്‍ അടിക്കുന്നതു മുതല്‍ കൊടിത്തോരണങ്ങള്‍ അഴിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ഈ ഉദ്യമം വിജയത്തിലേക്ക് എത്തുകയുള്ളൂ.
ആഘോഷ കമ്മിറ്റിക്കാരെല്ലാം ഈ ദൗത്യത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചതോടെ വടക്കാഞ്ചേരി ആരംഭിക്കുന്ന നന്മ നിറഞ്ഞ ഈ ദൗത്യം വിജയത്തിലേക്ക് എത്തുമെന്ന് പകുതി ഉറപ്പായിക്കഴിഞ്ഞു.
ഇനി മുതല്‍ നഗരസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളും മറ്റും ആഘോഷങ്ങളും നഗരസഭയെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഹരിതചട്ടം പാലിക്കണമെന്ന് പലതവണ ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും അത് അനുസരിക്കാത്തവരും കുറവല്ല.
അതുകൊണ്ടുതന്നെ ഹരിത ചട്ടം പാലിക്കാത്തവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭ ചെയര്മാന് പി.എന്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പൂരം, പള്ളി കമ്മിറ്റി ഭാരവാഹികള്‍, ഓഡിറ്റോറിയം ഉടമകള്‍, ജനപ്രതിനിധികള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
വളരെ ആവേശത്തോടെയാണ് എല്ലാവരും വടക്കാഞ്ചേരിയുടെ ആഘോഷങ്ങളെ ഹരിതാഭം ആക്കാനുള്ള നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തത്.
വടക്കാഞ്ചേരിയെ ഇപ്പോഴുള്ളതിനേക്കാൾ ഭംഗിയുള്ളതാക്കാൻ, നിള മലിനമാകാതെ തെളിഞ്ഞൊഴുകാൻ, മച്ചാട് മലകളിൽ നിന്ന് വീശിയെത്തുന്ന കാറ്റിൽ നാടിന്റെ ദുർഗന്ധം കലരാതിരിക്കാൻ.... വടക്കാഞ്ചേരി ഒരുങ്ങുകയാണ്.
പൂരവും പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ നാടും നഗരവും കടലും താണ്ടിയെത്തുന്നവർ ഓർക്കുക... നിങ്ങൾ കൂടി വിചാരിച്ചാലെ വടക്കാഞ്ചേരി കൂടുതൽ സുന്ദരമാകുകയുള്ളൂ..
ഋഷി
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
"ഇ.പി. ജയരാജൻ പോകില്ല, "ഐ വിൽ ഗോ വിത്ത് ബിജെപി'യെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ്'
രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
Latest News
"ഇ.പി. ജയരാജൻ പോകില്ല, "ഐ വിൽ ഗോ വിത്ത് ബിജെപി'യെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ്'
രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top