സത്യന്റെ രസതന്ത്രം
സത്യന്റെ രസതന്ത്രം
സംവിധാനത്തിന്റെ 34–ാം വർഷത്തിൽ തന്റെ 55–ാം ചിത്രം അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മലയാളിയുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട്. സ്വന്തം നാടായ തൃശൂരിൽ ദുൽഖർ സൽമാനെ നായകനാക്കിയാണ് സത്യൻ അന്തിക്കാട് തന്റെ പുതിയ സിനിമ ഒരുക്കുന്നത്. കുടുംബചിത്രങ്ങളുടെ സംവിധായകൻ എന്ന് വിശേഷിപ്പിക്കുന്ന സത്യൻ അന്തിക്കാടിന്റെ 34 വർഷത്തെ സിനിമകളിലേക്ക് ഒരു ഫ്ളാഷ് ബാക്ക്.

ശുദ്ധമായ നർമത്തിന്റെ അകമ്പടിയോടെയാണ് പലപ്പോഴും സത്യൻ അന്തിക്കാട് തന്റെ ചിത്രങ്ങൾ പ്രേക്ഷകസമക്ഷം എത്തിക്കാറുള്ളത്. നർമത്തിൽ പൊതിഞ്ഞ കുടുംബബന്ധങ്ങളാണ് സത്യൻ അന്തിക്കാടിന്റെ സിനിമകളുടെ പ്രത്യേകത. കുടുംബസമേതം ധൈര്യമായി കാണാൻ കയറാവുന്ന സിനിമകളെന്ന് സത്യൻ അന്തിക്കാടിന്റെ സിനിമകളെ പൊതുവെ പറയാറുണ്ട്. ഓണം, വിഷു, അവധിക്കാലം തുടങ്ങിയ സിസണുകളിൽ കേരളത്തിലെ തീയറ്ററുകളിൽ സത്യൻ അന്തിക്കാടിന്റെ സിനിമയുണ്ടെങ്കിൽ മത്സരം കടുക്കും.

1982ൽ സംവിധാനം ചെയ്ത ആദ്യചിത്രമായ കുറുക്കന്റെ കല്യാണം മുതൽ കഴിഞ്ഞ വർഷമിറങ്ങിയ എന്നും എപ്പോഴും വരെയുള്ള 54 സിനിമകളിലും സവിശേഷമായ ആ സത്യൻ ടച്ച് പ്രകടമാണ്. രസകരമായതും നിർദ്ദോഷമായതുമായ തമാശകളാൽ സമ്പന്നമാണ് ഓരോ സത്യൻ ചിത്രവും. അതിനിടയിൽ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഏറെയാണ്. കുറുക്കന്റെ കല്യാണത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കിന്നാരം, മണ്ടൻമാർ ലണ്ടനിൽ തുടങ്ങിയ ചിത്രങ്ങൾ നിലവാരമുള്ള കോമഡിയുടെ നിത്യഹരിത ഉദാഹരണങ്ങളാണ്.

വി.കെ.എന്നിന്റെ കഥയെ ആസ്പദമാക്കിയെടുത്ത അപ്പുണ്ണി സത്യൻ അന്തിക്കാടിന്റെ പ്രതിഭ വ്യക്‌തമാക്കുന്ന ചിത്രമാണ്. നെടുമുടി വേണുവും ഭരത് ഗോപിയും മത്സരിച്ചഭിനയിച്ച അപ്പുണ്ണിയിലെ മോഹൻലാലിന്റെ കഥാപാത്രവും മികച്ചതാണ്. വി.കെ.എൻ അക്ഷരങ്ങളിൽ കുറിച്ചിട്ട സറ്റയർ ലിറ്ററേച്ചർ ദൃശ്യവത്കരിക്കാൻ സത്യൻ അന്തിക്കാടിന് സാധിച്ചുവെന്നതാണ് അപ്പുണ്ണിയുടെ സവിശേഷത.

ഗായത്രി ദേവി എന്റെ അമ്മ എന്ന ചിത്രത്തിലെത്തുമ്പോഴേക്കും സത്യൻ അന്തിക്കാടെന്ന പക്വതയാർന്ന സംവിധായകനെ പ്രേക്ഷകർ മനസിലാക്കി തുടങ്ങിയിരുന്നു. തുടർന്നുവന്ന പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമ ഇന്നും ഏവർക്കും പ്രിയപ്പെട്ട സിനിമയാണ്. ചിരിയുടെ തമ്പുരാക്കൻമാരായ സിദ്ധിഖ്–ലാലിന്റെ തൂലികയിൽ വിരിഞ്ഞ പപ്പൻ പ്രിയപ്പെട്ട പപ്പൻ മലയാളത്തിലെ മികച്ച ഹാസ്യസിനിമകളിലൊന്നാണ്. എന്നാൽ രണ്ടാംപകുതിയാകട്ടെ ഹൃദയസ്പർശിയായ സെന്റിമെന്റ്്സ് കൊണ്ടും സമ്പന്നമാണ്. മരണത്തെ ഇത്രയേറെ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള സിനിമകൾ മലയാളത്തിൽ കുറവാണ്.

മോഹൻലാൽ–സത്യൻഅന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതിയ കൂട്ടുകെട്ടാണ്. ടി.പി.ബാലഗോപാലൻ എം.എ എന്ന ഒറ്റ സിനിമ മതി ഈ കൂട്ടുകെട്ടിന്റെ ശക്‌തിയറിയാൻ. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ടി.പി.ബാലഗോപാലൻ.
ഒരു മിഡിൽക്ലാസ് മലയാളിയുടെ നിത്യജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ആ സിനിമ ഓരോ സാധാരണക്കാരായ മലയാളിക്കും തങ്ങളുടെ സ്വന്തം അനുഭവമായാണ് ഫീൽ ചെയ്തത്. ബാലഗോപാലന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പ്രേക്ഷകർ ശരിക്കും അനുഭവിക്കുകയായിരുന്നു. അനുജത്തിയെ കല്യാണശേഷം യാത്രയാക്കുന്ന രംഗം ഹൃദയസ്പർശിയായാണ് സത്യൻ അന്തിക്കാട് ആവിഷ്കരിച്ചിട്ടുള്ളത്. ഇന്നു ചാനലുകളിൽ ഈ സിനിമ പ്രേക്ഷകരെ ആകർഷിക്കുന്നു.


<ശാഴ െൃര=/ളലമേൗൃല/ടമവ്യേമിബളശഹാെ.ഷുഴ മഹശഴി=ഹലളേ>


അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ രേവതിക്കൊരു പാവക്കുട്ടിയും മലയാളി ഗൂർഖയുടെ കഥ പറഞ്ഞ് നമ്മെ പൊട്ടിച്ചിരിപ്പിച്ച ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും വാടവീടൊഴിപ്പിക്കാൻ പെടാപ്പാടു പെടുന്ന ഗോപാലകൃഷ്ണപിള്ളയുടെ ജീവിതം കാണിച്ചു തന്ന സൻമനസുള്ളവർക്ക് സമാധാനവും പെൺകുട്ടി ഗ്രാജ്വേറ്റാണോ എന്ന് ബ്രോക്കർമാരോട് ചോദിക്കുന്ന പത്താംക്ലാസുകാരനായ ശ്രീധരന്റെ കഥ പറഞ്ഞ ശ്രീധരന്റെ ഒന്നാം തിരുമുറിവുമൊക്കെ പ്രേക്ഷകരുടെ മനം കവർന്ന സത്യൻ അന്തിക്കാട് സിനിമകളാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ നാടോടിക്കാറ്റ് 1987ലാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ദാസനും വിജയനും നേട്ടങ്ങളുടെ കൊടുമുടിയേറുന്ന ആ ചിത്രം കോമഡിക്കപ്പുറം വളരെ പോസിറ്റീവായി ജീവിതത്തെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ്. പട്ടണപ്രവേശം എന്ന രണ്ടാം ഭാഗം ആദ്യ ചിത്രത്തിന്റെയത്ര നന്നായില്ലെങ്കിലും രസിപ്പിച്ചു.


കുടുംബപുരാണം എന്ന സിനിമ ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ചെയ്ത മികച്ച വർക്കുകളിലൊന്നാണ്. ബാലചന്ദ്രമേനോൻ, തിലകൻ, അംബിക എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ച കുടുംബപുരാണം ഒരു പാഠപുസ്തകം തന്നെയാണ്.

പൊൻമുട്ടയിടുന്ന താറാവ് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ചിത്രമാണ്. ഒരു നാട്ടിൻപുറത്തിന്റെ എല്ലാ നൻമകളും എല്ലാ ദോഷങ്ങളും കോർത്തിണക്കിയ ചിത്രമായിരുന്നു ഇത്. വരവേൽപ് എന്ന മോഹൻലാൽ ചിത്രം കേരളത്തിലെ ട്രേഡ് യൂണിയനുകളുടെ അതിപ്രസരത്തേയും അതുമൂലം ഒരു ബിസിനസ് തുടങ്ങി മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്‌ഥയേയുമാണ് തുറന്നുകാണിച്ചത്.

അർത്ഥം എന്ന സിനിമ മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ ആക്ഷൻ–കുടുംബകഥയായിരുന്നു. ജയറാമും പാർവതിയുമൊക്കെ ഈ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു. മഴവിൽകാവടി എന്ന ചിത്രം ജയറാമിനെ മലയാളിക്ക് പ്രിയപ്പെട്ട നടനാക്കി മാറ്റിയ ചിത്രമാണ്.

സസനേഹം, തലയണമന്ത്രം, എന്നും നൻമകൾ, സ്്നേഹസാഗരം എന്നിവയെല്ലാം സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രങ്ങളായിരുന്നു. കനൽക്കാറ്റ് എന്ന ചിത്രം ആക്ഷന്റെ മേമ്പൊടിയുള്ള സിനിമയായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പൊളിച്ചെഴുതി ആക്ഷേപഹാസ്യത്തിൽ ശ്രീനിവാസന്റെ ശക്‌തമായ രചനയിലൂടെ സത്യൻഅന്തിക്കാട് അണിയിച്ചൊരുക്കിയ സന്ദേശം കാലത്തെ അതിജീവിക്കുന്ന സിനിമയാണ്. രാഷ്ട്രീയവിദ്യാർഥികൾക്കും രാഷ്ര്‌ടീയപ്രവർത്തകർക്കുമുള്ള പാഠപുസ്തകമാണ് സന്ദേശം. സമൂഹം എന്ന ചിത്രവും രാഷ്ട്രീയ–കുടുംബചിത്രമാണ്. ഒരു വനിതാ എംഎൽഎയുടെ ജീവിതമാണ് സമൂഹം കാണിച്ചുതന്നത്.

ഗോളാന്തരവാർത്ത, പിൻഗാമി, സന്താനഗോപാലം, നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ഒരാൾമാത്രം, ഇന്നത്തെ ചിന്താവിഷയം, പുതിയ തീരങ്ങൾ എന്നിവ പ്രതീക്ഷിച്ച വിജയം നേടാതെ പോയ സത്യൻ ചിത്രങ്ങളാണ്.

അതേസമയം തൂവൽക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട്, ഒരു ഇന്ത്യൻ പ്രണയകഥ, എന്നും എപ്പോഴും എന്നീ സിനിമകൾ പണം കൊയ്ത വിജയചിത്രങ്ങളാണ്.

<ശാഴ െൃര=/ളലമേൗൃല/ഉമമെിബ്ശഷമ്യമി.ഷുഴ മഹശഴി=ഹലളേ>


മമ്മുട്ടിയും മോഹൻലാലും ജയറാമും ദിലീപും നിവിൻപോളിയും ശ്രീനിവാസനും ബാലചന്ദ്രമേനോനും എല്ലാം സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ശോഭന, മേനക, ഷീല, മഞ്ജുവാര്യർ, ഊർവശി, മീര ജാസ്മിൻ, രേവതി, കാർത്തിക, പാർവതി, ശാന്തികൃഷ്ണ, പ്രിയാരാമൻ, കനിഹ, മംമ്ത മോഹൻദാസ്, അമല പോൾ തുടങ്ങിയവരെല്ലാം സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

നല്ല പാട്ടുകളുടെ കൂട്ടുകാരൻ കൂടിയാണ് ഈ അന്തിക്കാട്ടുകാരൻ. പാട്ടെഴുത്തിലും മികവുപുലർത്തിയിട്ടുണ്ട് സത്യൻ അന്തിക്കാട്. ഒരു നിമിഷം തരൂ നിന്നിലലിയാൻ (സിന്ദുരം), ഓ മൃദുലേ...(ഞാൻ ഏകനാണ്) എന്നീ ഗാനങ്ങൾ മാത്രം മതി സത്യൻ അന്തിക്കാടിന്റെ പാട്ടിന്റെ മികവറിയാൻ. നിരവധി പുരസ്കാരങ്ങളും സത്യൻ അന്തിക്കാടിനെ തേടിയെത്തിയിട്ടുണ്ട്.

സിനിമ രംഗത്ത് 44–ാം വർഷത്തിലേക്ക് കടക്കുകയാണ് സത്യൻ അന്തിക്കാട്. സഹസംവിധായകനായും പാട്ടെഴുത്തുകാരനായും 1973 മുതൽ സത്യൻ അന്തിക്കാട് മലയാള സിനിമയിലുണ്ട്. ജനറേഷൻ ഗ്യാപ്പില്ലാതെ എല്ലാ കാലത്തോടൊപ്പവും സഞ്ചരിക്കുന്ന സിനിമക്കാരനാണ് സത്യൻ അന്തിക്കാട്. പുതിയതലമുറയിലെ ദുൽഖർ സൽമാനേയും അനുപമ പരമേശ്വരനേയും ചേർത്ത് പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ മുഴുകിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. കുടുംബപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി.