ഉറക്കമില്ലാത്ത രാത്രികൾ
ഉറക്കമില്ലാത്ത രാത്രികൾ
<യ> അംബ്രലാ പോയിന്റെ കാണാകാഴ്ചകൾ– 3

കൂട്ടുകെട്ടുകളുടെ കാലമാണ് കൗമാരം. കൗമാരപ്രായത്തിൽ അബദ്ധങ്ങൾ പറ്റുന്നത് സ്വാഭാവികമാണ്. ഒരു ചിരിയിൽ തുടങ്ങുന്ന ദുരന്തത്തിന്റെ തീവ്രത മനസിലാക്കാൻ പെൺകുട്ടികൾ പലപ്പോഴും വൈകിപ്പോകുന്നുവെന്നു മാത്രം.

പ്രശസ്ത മനഃശാസ്ത്രജ്‌ഞനായ ഡോ.സി.ജെ. ജോണിന്റെ കേസ് ഡയറിയിലെ ഒരു അനുഭവം വായിക്കാം. എട്ടാം ക്ലാസുകാരിയായ മകളെയും കൂട്ടി വളരെ ദുഃഖത്തോടെയാണ് മാതാപിതാക്കൾ മനഃശാസ്ത്രജ്‌ഞന്റെ അടുത്തെത്തിയത്. നിഷ്കളങ്കമായ മുഖത്തോടുകൂടിയ ഒരു കൊച്ചു സുന്ദരി. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. നഗരത്തിലെ പ്രമുഖ സ്കൂളിൽ തന്നെയാണ് ബാങ്കുദ്യോഗസ്‌ഥരായ മാതാപിതാക്കൾ മകളെ പഠിക്കാൻ ചേർത്തിരുന്നതും. അവളുടെ പ്രശ്നം വിചിത്രമായിരുന്നു. രാത്രിയായാൽ സമനില തെറ്റിയതുപോലെ പെരുമാറുന്നു. പേടിയാകുന്നുവെന്നു പറഞ്ഞ് ഉറക്കെ കരയും. ഉറങ്ങണമെങ്കിൽ ആരെങ്കിലും കൂടെ വേണം. ആരെയോ ഭയപ്പെടുന്നതുപോലെ. പത്തുപതിനഞ്ചു മിനിറ്റ് നേരത്തെ ബഹളം കഴിഞ്ഞാൽ ശാന്തമാകും. പഴയപോലെ പ്രസരിപ്പും കളിചിരികളുമില്ല. എപ്പോഴും എന്തോ ആലോചിച്ചിരിക്കുന്നതുപോലെ. പഠനത്തിലാണെങ്കിൽ മാർക്ക് തീരെ കുറഞ്ഞു. എപ്പോഴും കളിചിരികളുമായി നടന്നിരുന്ന മകൾക്ക് എന്തുപറ്റിയെന്നറിയാതെ വിഷമത്തിലായിരുന്നു ആ മാതാപിതാക്കൾ.
പേടിക്കാൻ മാത്രമായി എന്തെങ്കിലുമുണ്ടോയെന്ന ഡോക്ടറുടെ ചോദ്യത്തിനുമുന്നിൽ ആ കുട്ടിയൊന്നു സംശയിച്ചു. അവളെ കുറ്റപ്പെടുത്തുന്നില്ലെന്നു മനസിലായതോടെ മനസിലെ ആധിയുടെ ഭാണ്ഡക്കെട്ട് അവൾ ഡോക്ടർക്കുമുന്നിൽ അഴിച്ചുവച്ചു. ജീവിതത്തിരക്കുകൾക്കിടയിൽ മകളോട് സ്നേഹത്തോടെ ഒരു വാക്കുപോലും പറയാൻ സമയമില്ലാത്ത മാതാപിതാക്കൾ. എപ്പോഴും പഠനത്തെക്കുറിച്ചുള്ള വേവലാതിയും കുറ്റപ്പെടുത്തലുമാണവർക്ക്. അങ്ങനെയിരിക്കെയാണ് സ്കൂളിനടുത്തുവെച്ച് ആ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. ഒരു ചെറുചിരിയിൽ തുടങ്ങി ആ സൗഹൃദം. പിന്നീട് അവൻ മധുരമായി സംസാരിച്ചുതുടങ്ങി. അതങ്ങനെ തുടർന്നു. ഒരു ദിവസം ‘കുടക്കീഴിൽ’ കണ്ടുമുട്ടിയപ്പോൾ തലോടാനും സ്പർശിക്കാനും തുടങ്ങി... അവൾക്ക് സ്നേഹസമ്മാനമായി ഒരു മൊബൈൽഫോൺ വച്ചുനീട്ടി. പക്ഷേ ആ ഫോൺ വാങ്ങാൻ പെൺകുട്ടി തയാറായില്ല. അതോടെ ചെറുപ്പക്കാരന്റെ മട്ടുമാറി.

മൊബൈലിൽ അവളുടെ ഫോട്ടോകൾ ഉണ്ടെന്നും പറയുന്നത് അനുസരിച്ചില്ലെങ്കിൽ അത് എല്ലാവരെയും കാണിക്കുമെന്നുമുള്ള ഭീഷണിയായി. രാത്രി വീട്ടിൽ വരുമ്പോൾ വാതിൽ തുറന്നു കൊടുക്കണമെന്നായിരുന്നു അവന്റെ ആവശ്യം. ആ കുട്ടിയുടെ ഭീതിയുടെ കാരണവും അതുതന്നെയായിരുന്നു. അയാൾ രാത്രി വീട്ടിലേക്കു വന്നാലോ എന്ന് അവൾ ഭയപ്പെട്ടു. അതോടെ അവളുടെ ഉറക്കം നഷ്‌ടപ്പെട്ടു. അയാളുടെ സ്വഭാവം ശരിയല്ലെന്നും ആ ഇഷ്ടം വേണ്ടെന്നും തീരുമാനിച്ചെങ്കിലും അതു വീട്ടിൽ പറയാൻ പേടിയായിരുന്നു. കൗൺസലിംഗിലൂടെ അതെല്ലാം തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടായപ്പോൾ ആ കുട്ടിയുടെ പേടി മാറി. അവളിന്ന് പഴയ മിടുക്കിയായി തിരിച്ചെത്തിയിരിക്കുന്നു.

ഏത് അവസ്‌ഥയിലും അച്ഛനമ്മമാർ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുമെന്ന വിശ്വാസമാണ് ചതിയിൽപ്പെടുന്ന കുട്ടികളുടെ ആത്മബലം. മക്കളോടൊത്ത് അൽപസമയം ചെലവഴിക്കാനും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സമയമുണ്ടായാൽ സ്വന്തം മക്കൾ ഇത്തരം ചതിയിൽ ചെന്നു ചാടില്ലെന്ന് മാതാപിതാക്കൾ ഓർക്കണം.

<ശാഴ െൃര=/ളലമേൗൃല/ുമൃമാുമൃമബ2016ാമൃരവ19ൂമ2.ഷുഴ മഹശഴി=ഹലളേ>

പതിനാറുകാരിയുടെ ഒളിച്ചോട്ടം

രാവിലെ സ്കൂൾ യൂണിഫോമിൽ പള്ളിക്കൂടത്തിലേക്കു പോയതാണ് പ്ലസ് വൺകാരിയായ മകൾ. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും അവൾ വന്നില്ല. സ്കൂളിലും കൂട്ടുകാരികളുടെ വീട്ടിലുമൊക്കെ ഓട്ടോഡ്രൈവറായ ആ അച്ഛൻ അന്വേഷിച്ചു. അവളുടെ അടുത്ത കൂട്ടുകാരിയിൽ നിന്നാണ് അക്കാര്യം അവർ അറിഞ്ഞത്. പെൺകുട്ടിയെ കാണാൻ സ്കൂളിൽ എന്നും ഒരു ചേട്ടൻ വരുമായിരുന്നുവെന്ന്. മറൈൻഡ്രൈവിലും ഷോപ്പിംഗ് മാളിലുമൊക്കെ ആ ചേട്ടനൊപ്പം അവൾ പോകുമായിരുന്നുവെന്ന വാർത്ത നടുക്കത്തോടെയാണ് ആ മാതാപിതാക്കൾ കേട്ടത്. അവളുടെ കൂട്ടുകാരിയുടെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ആ 20കാരൻ. അന്ന് സ്കൂളിലേക്കുള്ള പോക്ക് കാമുകനൊപ്പമായിരുന്നു. ഒട്ടും യോജിക്കാത്ത കുടുംബസാഹചര്യത്തിലുള്ള ആളായിരുന്നു അയാൾ. മകളെ ബലം പ്രയോഗിച്ച് വീട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നപ്പോഴാണ് മാതാപിതാക്കൾ പോലീസ് സഹായം തേടിയത്. പോലീസ് സ്റ്റേഷനിൽ വച്ച് അവൾ മാതാപിതാക്കളെ വേണ്ടെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും പറഞ്ഞു. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടു. വീട്ടിലെത്തിയതുമുതൽ അവൾ വീട്ടുകാരോട് വഴക്കു തുടങ്ങിയതോടെയാണ് മാനസികവിദഗ്ധന്റെ സഹായം തേടിയത്.


കൗമാരത്തിൽ പ്രണയഭാവങ്ങൾ സ്വാഭാവികമാണ്. വീട്ടിൽ സ്നേഹം കിട്ടാത്തതുകൊണ്ട് കാമുകനൊപ്പം പോയിയെന്ന് പല പെൺകുട്ടികളും പറഞ്ഞു കേൾക്കാറുണ്ട്. വീട്ടിൽ സ്നേഹക്കുറവ് ഉണ്ടാകാം. ഒരുപക്ഷേ പ്രണയതീവ്രത കൊണ്ടുള്ള തെറ്റായ വ്യാഖ്യാനവുമാകാം ഇതെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇത്തരം ഒളിച്ചോട്ടങ്ങളും സെക്സിന്റെ പരീക്ഷണങ്ങളും കൊണ്ടെത്തിക്കുന്ന ദുരന്തങ്ങൾ പെൺകുട്ടികൾ മനഃപൂർവം മറക്കുന്നു.

കാമുകനൊപ്പം ഒളിച്ചോടിയ കേസുകളിൽ പെൺകുട്ടിയെ കാമുകൻതന്നെ കൂട്ടുകാർക്ക് കാഴ്ചവയ്ക്കുന്നതും പെൺവാണിഭസംഘങ്ങളുടെ കൈയിൽപ്പെടുന്നതുമൊക്കെ ഇന്ന് നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

ലൗ; ജസ്റ്റ് ടൈം പാസ്

മറൈൻഡ്രൈവ് വാക്ക് വേയിലൂടെ നടന്നപ്പോൾ രണ്ടു പെൺകുട്ടികൾ കായൽകാറ്റേറ്റ് ഇരിക്കുന്നതു കണ്ടു. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നോർത്ത് അവർക്ക് അരുകിലായി ഞാനും ഇരുന്നു. ആദ്യ ചിരിയിൽ തന്നെ അവർ കമ്പനിയായി. നഗരത്തിലെ ഒരു കോളജിൽ ഡിഗ്രി വിദ്യാർഥിനികളാണ് ഇരുവരും. ഒരേ ഹോസ്റ്റലിലെ താമസക്കാർ. പത്രക്കാരിയാണെന്ന് അറിയിക്കാതെ ഞാൻ അവരുമായി വിശേഷങ്ങൾ പങ്കുവച്ചു. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അവർ ഇവിടെ വന്ന് ഇരിക്കാറുണ്ട്. ഇപ്പോൾ ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തിന് മടിച്ചിട്ടാണെങ്കിലും അവർ പറഞ്ഞു– ‘ചേച്ചിയും ആരെയോ വെയ്റ്റ് ചെയ്യുകയല്ലേ. കള്ളം പറയണ്ട. ഞങ്ങളുടെ ബോയ്ഫ്രണ്ട്സ് വരും. ഇവളുടെ ആളുടെ ഫ്രണ്ടാണ് എന്റെ ലൈൻ’– കൂട്ടത്തിൽ ജീൻസിട്ട പെൺകുട്ടി യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

പരീക്ഷ അടുത്ത സമയത്ത് ഇങ്ങനെ കറങ്ങി നടന്ന് സമയം കളഞ്ഞാൽ ശരിയാകുമോ എന്നു ചോദിച്ചോൾ ഇതൊക്കെ ഒരു ടൈം പാസ് അല്ലേ? വാട്സ്ആപ്പിൽ മെസേജ് അയച്ചാൽ കിട്ടുന്ന സുഖമല്ല നേരിൽ കണ്ടാൽ എന്നുള്ള മറുപടി ഉടനെത്തി. പിന്നെ ഞങ്ങളുടെ സംസാരം പ്രണയത്തെക്കുറിച്ചായി. ഇന്നത്തെ പ്രണയത്തിനു പണ്ടത്തെപ്പോലെ പവിത്രതയില്ലെന്നു ഞാൻ പറഞ്ഞപ്പോൾ അവരുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. ‘ആർക്കാണ് പ്രണയം. ജസ്റ്റ് ടൈം പാസ്. അതാണ് ലൗവിന്റെ ന്യൂജൻ ഡഫനിഷൻ. തൊട്ടുതലോടി ഇരിക്കാം, മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. മോഡേൺ ആണ് ഇന്നത്തെ പെൺകുട്ടികൾ, ആ പേടിയൊന്നും വേണ്ട. ആരും ഒരാളെ ഏറെക്കാലമൊന്നും പ്രേമിക്കില്ല ചേച്ചി. ഹൈ സെറ്റപ്പ് കിട്ടിയാൽ ഇയാളോടു ബൈ പറയും. ഇന്ന് എല്ലാ പെൺകുട്ടികൾക്കും ബോയ്ഫ്രണ്ട്സ് ഉണ്ട്. ലൈഫ് എൻജോയ് ചെയ്യാൻ ഇപ്പോഴല്ലേ പറ്റൂ...’ ആ ഗാൽസിന്റെ ന്യൂജെൻ മറുപടിയിൽ ഏറെ നേരം എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല. അതിനിടയിൽ അവരുടെ ബോയ്ഫ്രണ്ട്സും വന്നു. നഗരത്തിലെ മറ്റൊരു കോളജിലെ വിദ്യാർഥികളാണ് അവർ. എന്നോടു യാത്ര പറഞ്ഞ് കൈകോർത്തു പിടിച്ച് അവർ അംബ്രലാ പോയിന്റിന്റെ വടക്കേ മൂലയിലേക്ക് നടന്നു. (തുടരും.)

<യ>–സീമ മോഹൻലാൽ

<ശാഴ െൃര=/ളലമേൗൃല/ുമൃമാുമൃമബ2016ാമൃരവ19ൂമ3.ഷുഴ മഹശഴി=ഹലളേ>