വിസ്മയഭരിതം നായ പുരാണം
വിസ്മയഭരിതം നായ പുരാണം
ലോക ചരിത്രത്തിൽ ഏറ്റവും ഭാരമുണ്ടായിരുന്ന നായ ഇംഗ്ലണ്ടിലെ സെന്റ് ബർണാർഡിൽ ജീവിച്ചിരുന്ന ബനഡിക്ടിൻ എന്നു പേരുള്ള ഒന്നായിരുന്നു. അതിന്റെ ഭാരം 166 കിലോഗ്രാം (366 പൗണ്ട്) ആയിരുന്നു. ശൗര്യത്തിലും വീര്യത്തിലും പ്രാഗത്ഭ്യം നിലനിർത്തുന്ന നായ്ക്കളാണ് ‘കോക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്സ്’ റഷ്യ, അർമീനിയ, അസർബയ്ജൻ, ജോർജിയ, വടക്കൻ കോക്കസസ് എന്നിവിടങ്ങളിലാണു പ്രധാനമായും ഇവയെ കണ്ടുവരുന്നത്. ഉറച്ച ശരീരവും പേശീബലവുമുള്ള ആൺ നായയ്ക്ക് 75 സെന്റിമീറ്റർ (30 ഇഞ്ച്) നീളവും പെൺനായയ്ക്ക് 70 സെന്റീമീറ്റർ (28 ഇഞ്ച്) നീളവും വരും.

ശരീരഘടനയിൽ വലിപ്പംകൊണ്ട് ശ്രദ്ധേയനായ ’ഇംഗ്ലീഷ് മാസ്റ്റിഫി’നെ ബിസി ആറു മുതൽ ചരിത്രത്തിൽ കണ്ടുവരുന്നു. റോമൻ ചക്രവർത്തിയായിരുന്ന സീസർ ഇതിനെ വളർത്തിയിരുന്നതിനു തെളിവുണ്ട്. പൂർണ വളർച്ചയെത്തിയ ആൺമാസ്റ്റിഫിന് 113 കിലോഗ്രാം (250 പൗണ്ട്) ഭാരം വരും.

ഏറ്റവും ഭാരമുണ്ടായിരുന്ന ഗിന്നസ് ഫെയിം മാസ്റ്റിഫ് നായയുടെ ഭാരം 156 കിലോഗ്രാം (343 പൗണ്ട്) ആയിരുന്നു. സോർബ എന്നായിരുന്നു അവന്റെ പേര്. ’ന്യൂഫൗണ്ട് ലാൻഡ്’ നായ മത്സ്യത്തൊഴിലാളികൾ പ്രധാനമായും ഉപയോഗിച്ചുവരുന്ന വിദേശ നായയാണ്. സമുദ്രത്തിലൂടെ അതിവേഗം നീന്തുവാനും ഊളിയിട്ട് മത്സ്യങ്ങളെ പിടിക്കുവാനും ഇതിനുള്ള കഴിവ് അപാരമാണ്. ഭൂരിപക്ഷം നായ്ക്കളുടെയും നിറം കറുപ്പാണെങ്കിലും തവിട്ടുനിറവും ചാരനിറവും വെള്ളനിറവും ഉള്ളവയെയും ഇവയുടെ കൂട്ടത്തിൽ കണ്ടുവരുന്നുണ്ട്. മുഖം ഉൾപ്പെടെ ദേഹമാസകലം വെള്ളരോമംകൊണ്ട് മൂടിയിരിക്കും.


ഏറ്റവും ഭാരമുണ്ടായിരുന്ന നായ (120 കിലോഗ്രാം) യുടെ റിക്കാർഡ് ഗിന്നസിൽ നിലനിൽക്കുന്നു. ഇപ്പോഴുള്ളവയ്ക്ക് 90 കി.ഗ്രാം ഭാരം വരും. ഹംഗറി സ്വദേശിയായ ’കൊമോണ്ടോർ’ ഹംഗറിയുടെ ദേശീയ സ്വത്തായി അംഗീകരിക്കപ്പെട്ട നായയാണ്. സംരക്ഷണമാണ് ഇവയുടെ മുഖ്യ ചുമതല. ആൺ കൊമോണ്ടോറിന് 80 സെന്റീമീറ്റർ ഉയരവും (31.5 ഇഞ്ച്) പെൺ കൊമോണ്ടോറിന്

<ആ>ജോർജ് മാത്യു പുതുപ്പള്ളി