തലച്ചോറിന്റെ ആരോഗ്യത്തിന് കുട്ടികള്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...
Wednesday, April 17, 2024 12:47 PM IST
തലച്ചോറിന്റെ ആരോഗ്യമാണ് വൈജ്ഞാനിക പ്രവര്‍ത്തനത്തിന്റെയും മൊത്തത്തിലുള്ള വളര്‍ച്ചയുടെയും അടിസ്ഥാനം. കുട്ടികളില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്.
അതുകൊണ്ടുതന്നെ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും പ്രധാനമാണ്.
കുട്ടികളുടെ മസ്തിഷ്ക ആരോഗ്യത്തിന് ഗുണം ചെയ്യുകയും വൈജ്ഞാനിക പ്രവര്‍ത്തനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്...
കൊഴുപ്പുള്ള മത്സ്യം, മുട്ട
കൊഴുപ്പുള്ള മത്സ്യങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ മസ്തിഷ്ക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. സാല്‍മണ്‍, ട്രൌട്ട്, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രത്യേകിച്ച് ഡിഎച്ച്എ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് തലച്ചോറിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിക്കേണ്ടതാണ്.
അതുപോലെ മുട്ടയും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഓര്‍മയ്ക്കും മാനസികാവസ്ഥയ്ക്കും സഹായിക്കുന്ന കോളിന് മുട്ടകളില്‍ ധാരാളമുണ്ട്.
ബ്ലൂബെറി, ഇലക്കറികള്‍
ബ്ലൂബെറിയും ഇലക്കറികളും കുട്ടികളുടെ മസ്തിഷ്ക ഉത്തേജനത്തിനു നിര്‍ണായപങ്ക് വഹിക്കുന്നു. ബ്ലൂബെറികളില്‍ ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്നു, പ്രത്യേകിച്ച് ആന്തോസയാനിനുകള്‍.
ഓര്മശക്തിയുമായും വൈജ്ഞാനിക പ്രകടനവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചീര, കാലെ, സ്വിസ് ചാര്‍ഡ് തുടങ്ങിയ ഇലക്കറികള്‍ ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.
ഇത് തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വൈജ്ഞാനിക പ്രവര്‍ത്തനത്തിനും സഹായകമാണ്.
ധാന്യങ്ങള്‍, നട്ട്സ്
ധാന്യങ്ങളും നട്ട്സും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. വാള്‍നട്ട്, ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ്, പരിപ്പ്, നട്ട്സ് എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയ നിറഞ്ഞതാണ്.
തലച്ചോറിന്റെ വികസനത്തിന് നിര്‍ണായകമായ അവശ്യപോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ധാന്യങ്ങളായ ഓട്സ്, ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ സ്ഥിരമായ ഊര്‍ജ്ജം നല്‍കും. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായതമാണ്.
യോഗര്‍ട്ട്, അവോക്കാഡോ, ബ്രോക്കോളി
ഗ്രീക്ക് യോഗര്‍ട്ട് പ്രോട്ടീന്‍, പ്രോബയോട്ടിക്സ് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പരോക്ഷമായി സ്വാധീനിക്കുകയും ചെയ്യും.
അവോക്കാഡോയില്‍ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുണ്ട്. ഇത് തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നു.
ബ്രൊക്കോളിയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, കോളിന് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തെയും വൈജ്ഞാനിക വികസനത്തെയും പിന്തുണയ്ക്കുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ്
കുറഞ്ഞത് 70 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും കുട്ടികളുടെ മസ്തിഷ്ക പ്രവര്‍ത്തനത്തെ പരിപോഷിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡ്, കഫീന്‍ എന്നിവ വൈജ്ഞാനിക പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
കുട്ടികളെ തുടക്കത്തില്‍ത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കേണ്ടതാണ്. മിക്കകുട്ടികള്‍ക്കും ഭക്ഷണത്തോട് വിരക്തിയാണെന്നതും മറ്റൊരു വാസ്തവം.
കുട്ടികളുടെ ഭക്ഷണക്രമം നിശ്ചയിക്കുന്നതിനു മുമ്പ് പ്രീഡിയാട്രിക് ഡോക്ടറെ കണ്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടേണ്ടതാണ്.