വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ്; ശരീരത്തില്‍ അദ്ഭുത മാറ്റങ്ങള്‍ അനുഭവിച്ചറിയാം
Tuesday, January 30, 2024 4:22 PM IST
"ഇച്ചിരെ ഇഞ്ചി ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീര് അങ്ങ് കൊടുക്ക്'... വയര്‍ സംബന്ധിച്ച് എന്ത് അസ്വസ്ഥത വന്നാലും പണ്ടത്തെ കാരണവന്മാരുടെ ആദ്യത്തെ ഡയലോഗ് ഇതായിരുന്നു. കുട്ടികളായാലും മുതിര്‍ന്നവരായാലും വയര്‍ സംബന്ധിച്ച അസുഖങ്ങള്‍ക്ക് ഇഞ്ചിനീരിന്റെ പ്രാധാന്യം ശ്രദ്ധേയമാണ്.
അങ്ങനെയെങ്കില്‍ ഇഞ്ചി ജ്യൂസിന്റെ ഒരു ഷോട്ട് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശീലമാക്കിയാലോ...? ദിവസവും രാവിലെ ഇഞ്ചി ജ്യൂസ് കഴിച്ചാല്‍ ശരീരത്തില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ വരും എന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഉദാസീനമായ ജീവിത ശൈലിയാണ് ഇപ്പോള്‍ ആളുകള്‍ പിന്തുടരുന്നത്. വിട്ടുമാറാത്ത രോഗങ്ങളിലേക്ക് ഈ ഉദാസീനത നമ്മളെ എത്തിക്കുന്നു. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
അമിതമായ ഇരിപ്പിന്റെ ദോഷഫലങ്ങളാണ് ഒട്ടുമിക്ക ജീവിത ശൈലീ രോഗങ്ങളുടെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ ചില നുറുങ്ങുകള്‍ പരീക്ഷിച്ചാല്‍ കുറേയേറെ പ്രശ്നങ്ങളില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാം. അത്തരത്തിലുള്ള ഒന്നാണ് രാവിലെ വെറും വയറ്റില്‍ അല്പം ഇഞ്ചി ജ്യൂസ് കഴിക്കുന്നത്.
വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കഴിച്ചാല്‍
ദഹന ശക്തി വര്‍ധിപ്പിക്കുന്നതില്‍ പ്രധാനിയാണ് ഇഞ്ചി. വെറും വയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കും. ദിവസം മുഴുവന്‍ ദഹത്തെ പരിപോഷിപ്പിക്കാനും ഇതിലൂടെ സാധിക്കും.
മറ്റൊരു ഗുണം രോഗപ്രതിരോധത്തിനു ശരീരത്തിനു പിന്തുണ ലഭിക്കും എന്നതാണ്. ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങളും അടങ്ങിയതാണ് ഇഞ്ചി. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും.
ഇഞ്ചി നീര് വെറുംവയറ്റില്‍ കഴിക്കുന്നത് അണുബാധകളില്‍നിന്ന് ശരീരത്തെ രക്ഷിക്കാനും ഉപകരിക്കും. ശരീരഭാരം നിയന്ത്രിക്കാം എന്നതാണ് വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നതുകൊണ്ടുള്ള മറ്റൊരു ഗുണം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ഫലപ്രദമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റാബോളിസം വര്‍ധിപ്പിക്കാനും ഇഞ്ചിക്കു കഴിയും. വിശപ്പ് നിയന്ത്രണത്തിലൂടെ അമിതമായ ഭക്ഷണം കഴിക്കലിനും തടയിടും.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ഉത്തമമാണെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിനുള്ള ആന്റിഓക്സിഡന്റുകള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിം രാവിലെ വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നതിലൂടെ സാധിക്കാറുണ്ട്.
ശരീരത്തിലെ നീര്, മെച്ചപ്പെട്ട രക്തചംക്രമണം, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം, ഗര്‍ഭിണികളില്‍ രാവിലെ ഉള്ള ശര്ദ്ധി, ഓക്കാനും തുടങ്ങിയവയ്ക്കും വെറുവയറ്റില്‍ ഇഞ്ചി ജ്യൂസ് കഴിക്കുന്നതിലൂടെ ശമനം ലഭിക്കും.