കുടവയറാണോ പ്രശ്നം? വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ഇതാ
Thursday, January 4, 2024 1:23 PM IST
ആരോഗ്യപരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് നാം. ആരോഗ്യപരിപാലനം മാത്രമല്ല, ബോഡി ഷെയ്പ്പിലും ആളുകള്‍ ശ്രദ്ധാലുക്കളാണ്. അതിലേറെയും ആളുകള്‍ ശ്രദ്ധിക്കുന്നത് വയറിലേക്കാണ്.
വയര്‍ അല്പം വലുതായാല്‍ നമ്മുക്ക് പ്രശ്നം തുടങ്ങും. അതോടെ വ്യായാമം ചെയ്യണം, കൊഴുപ്പ് അടിയുന്നുണ്ട്, കുടവയറിലേക്ക് ഇനി അധികം ദൂരമില്ല എന്നെല്ലാം മനസ് പറയും.
പക്ഷേ എന്തു ചെയ്യാം, രണ്ട് മൂന്ന് ആഴ്ച വ്യായാമം ചെയ്യുമ്പോഴേക്കും മടുപ്പാകും. ജോലി കാര്യങ്ങള്‍ ചിലപ്പോള്‍ കുഴഞ്ഞുമറിയും സമയം തികയാതെ വരും, ധിം! അതോടെ എല്ലാം പഴയപടി.
നമ്മുടെ ഭക്ഷണ ശീലമാണ് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടുന്നത്. നമുക്ക് എല്ലാവര്ക്കും സുലഭമായി ലഭിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉപയോഗിച്ചാല്‍ വയറിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാമെന്ന് ഡയറ്റീഷന്മാര് വ്യക്തമാക്കുന്നു.
ആ അഞ്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ഇവയാണ്
1. ജീരകം
ജീരകം പതിവായി ഉപയോഗിക്കുന്നത് കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ കാരണമാകും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ജീരകം മെച്ചപ്പെട്ട മെറ്റബോളിസത്തിനും ദഹനത്തിനും കാരണമാകുന്നു.
ജീരകത്തിന്റെ പതിവ് ഉപയോഗം ശരീരത്തിലെ കലോറി കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യാം.
2. മഞ്ഞള്‍
കുര്ക്കുമിന് എന്ന ഘടകം ഉള്ളതാണ് മഞ്ഞളിനെ പ്രസിദ്ധനാക്കുന്നത്. വീക്കം കുറയ്ക്കാന്‍ കുര്ക്കുമിന് നല്ല ഔഷധമാണ്. ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളാണ് മഞ്ഞളിനുള്ളത്.
രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറയ്ക്കാനും കൊഴിപ്പ് ഇല്ലാതാക്കാനും മഞ്ഞള്‍ ഉത്തമമാണ്.
3. കുരുമുളക്
കുരുമുളകിലെ ഒരു പ്രധാന ഘടകമാണ് പൈപ്പറിന്. ഇതിന്റെ പ്രധാന ജോലി ശരീരത്തില്‍ പുതിയ കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്നതാണ്.
കുരുമുളക് ഭക്ഷണത്തിനു സ്വാദ് നല്‍കുന്നതിനൊപ്പം കൊഴുപ്പ് അടിയുന്നത് തടഞ്ഞ് ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും.
4. കറുവാപ്പട്ട
ഭക്ഷണത്തിനു സ്വാദ് കൂട്ടാനായി നാം ഉപയോഗിക്കുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ കറുവാപ്പട്ട ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
ശരീരം കൊഴുപ്പ് സംഭവിക്കുന്നത് തയുന്നതിനൊപ്പം പഞ്ചസാരയോടുള്ള തോന്നല്‍ കുറയ്ക്കാനും അതുവഴി ഭാരം വര്‍ധിക്കുന്നത് തടയാനും കറുവാപ്പട്ട ഫലപ്രദമാണ്.
5. ഇഞ്ചി
ദഹനത്തിനു സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. വയര്‍ വേദനയ്ക്കും ഇഞ്ചി പരിഹാരമാണ്. വയര്‍ തള്ളിവരുന്നതിനെ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്നതിനും ഇത് സഹായകമാണ്.
ശരീര താപനില ഇഞ്ചി വര്‍ധിപ്പിക്കും. അതിലൂടെ കൊഴുപ്പ് കത്തിക്കും. ഈ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതലായി ആഹാരങ്ങളില്‍ ഉപയോഗിച്ചാല്‍ വയറിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും.
കറികളിലും ചായ, വെള്ളം, സൂപ്പ്, ഓട്ട്സ്, സാലഡ് എന്നിങ്ങനെയെല്ലാം ഈ സുഗന്ധവ്യഞ്ജനങ്ങള്‍ നേരിട്ടും ഉപയോഗിക്കാം.