വി ഗാ​ര്‍​ഡ് ലാ​ഭ​ത്തി​ല്‍ 48.3 ശ​ത​മാ​നം വ​ര്‍​ധ​ന
വി ഗാ​ര്‍​ഡ് ലാ​ഭ​ത്തി​ല്‍ 48.3 ശ​ത​മാ​നം വ​ര്‍​ധ​ന
Friday, February 2, 2024 11:49 AM IST
കൊ​ച്ചി: മു​ന്‍​നി​ര ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ നി​ര്‍​മ്മാ​താ​ക്ക​ളാ​യ വി ഗാ​ര്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് സാ​മ്പ​ത്തി​ക വ​ര്‍​ഷം മൂ​ന്നാം പാ​ദ​ത്തി​ല്‍ 1165.39 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന വ​രു​മാ​നം നേ​ടി.

മു​ന്‍​വ​ര്‍​ഷ​ത്തെ 982.28 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 18.6 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധ​ന. ഈ ​പാ​ദ​ത്തി​ലെ സം​യോ​ജി​ത അ​റ്റാ​ദാ​യം 58.24 കോ​ടി രൂ​പ​യാ​ണ്. 48.3 ശ​ത​മാ​ന​മാ​ണ് ലാ​ഭ​വ​ര്‍​ധ​ന. മു​ന്‍ വ​ര്‍​ഷം ഇ​ത് 39.28 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ന​ട​പ്പുസാ​മ്പ​ത്തി​ക വ​ര്‍​ഷം ഒ​മ്പ​തു മാ​സ​ത്തെ സം​യോ​ജി​ത പ്ര​വ​ര്‍​ത്ത​ന വ​രു​മാ​നം 17.6 ശ​ത​മാ​നം വ​ര്‍​ധി​ച്ച് 3513.90 കോ​ടി രൂ​പ​യി​ലെ​ത്തി. മു​ന്‍ വ​ര്‍​ഷം ഇ​തേ​കാ​ല​യ​ള​വി​ല്‍ 2987.97 കോ​ടി രൂ​പ​യാ​യി​രു​ന്നു ഇ​ത്.

ഒ​മ്പ​തു മാ​സ​ത്തെ സം​യോ​ജി​ത അ​റ്റാ​ദാ​യം 181.41 കോ​ടി രൂ​പ​യാ​ണ്. മു​ന്‍ വ​ര്‍​ഷ​ത്തെ 136.32 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 33.1 ശ​ത​മാ​നം വ​ള​ര്‍​ച്ച കൈ​വ​രി​ച്ചു. മൂ​ന്നാം പാ​ദ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ പോ​ലു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​പ​ഭോ​ക്തൃ ഡി​മാ​ന്‍​ഡ് കു​റ​വാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​ത്തോ​ടെ ഉ​പ​ഭോ​ക്തൃ ഡി​മാ​ന്‍​ഡി​ല്‍ ഉ​ണ​ര്‍​വു​ണ്ടാ​യി.


ന​ല്ല വി​ല്‍​പ്പ​ന വ​ള​ര്‍​ച്ച​യു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച ഡി​മാ​ന്‍​ഡ് ഉ​ണ്ട്. വ​രാ​നി​രി​ക്കു​ന്ന വേ​ന​ല്‍ സീ​സ​ണും ഡി​മാ​ന്‍​ഡി​ലെ ഉ​ണ​ര്‍​വിന്‍റെ സൂ​ച​ന​ക​ളും അ​ടു​ത്ത പാ​ദ​ത്തി​ലും മി​ക​ച്ച വി​ല്‍​പ്പ​ന നേ​ടി​ത്ത​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ത​ങ്ങ​ളെന്ന് വി ഗാ​ര്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ മി​ഥു​ന്‍ കെ. ​ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു.