ക​ല്യാ​ൺ ജു​വെ​ല്ലേ​ഴ്‌​സി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ലാ​ഭം 278 കോ​ടി രൂ​പ
ക​ല്യാ​ൺ ജു​വെ​ല്ലേ​ഴ്‌​സി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ലാ​ഭം  278 കോ​ടി രൂ​പ
Thursday, November 16, 2023 3:05 PM IST
തൃ​ശൂ​ർ: സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ക​ല്യാ​ൺ ജു​വെ​ല്ലേ​ഴ്‌​സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ആ​ക​മാ​ന വി​റ്റു​വ​ര​വ് 8790 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 6806 കോ​ടി രൂ​പ ആ​യി​രു​ന്നു. 29 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ആ​ക​മാ​ന ലാ​ഭം 278 കോ​ടി രു​പ ആ​യ​പ്പോ​ൾ, ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ അ​ത് 214 കോ​ടി ആ​യി​രു​ന്നു. 30 ശ​ത​മാ​നം വ​ള​ർ​ച്ച.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ ആ​ക​മാ​ന വി​റ്റു​വ​ര​വ് 4415 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 3473 കോ​ടി ആ​യി​രു​ന്നു. 27 ശ​ത​മാ​നം വ​ള​ർ​ച്ച.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ ആ​ക​മാ​ന ലാ​ഭം 135 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ ആ​ക​മാ​ന ലാ​ഭം 106 കോ​ടി ആ​യി​രു​ന്നു. 27 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പ​ടു​ത്തി.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ക​മാ​ന വി​റ്റു​വ​ര​വ് 5560 കോ​ടി​രൂ​പ​യി​ൽ നി​ന്നു 7395 കോ​ടി​രൂ​പ​യാ​യി ഉ​യ​ർ​ന്നു. 33 ശ​ത​മാ​നം വ​ള​ർ​ച്ച. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ക​മാ​ന ലാ​ഭം 191 കോ​ടി​രൂ​പ​യി​ൽ നി​ന്നു 254 കോ​ടി​രൂ​പ​യാ​യി ഉ​യ​ർ​ന്നു. 34 ശതമാനം വ​ള​ർ​ച്ച.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ക​മാ​ന വി​റ്റു​വ​ര​വ് 2841 കോ​ടി​രൂ​പ​യി​ൽ നി​ന്ന് 3754 കോ​ടി​രൂ​പ​യാ​യി ഉ​യ​ർ​ന്നു. 32 ശതമാനം വ​ള​ർ​ച്ച. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ക​മാ​ന ലാ​ഭം 95 കോ​ടി​രൂ​പ​യി​ൽ നി​ന്നു 126 കോ​ടി​രൂ​പ​യാ​യി ഉ​യ​ർ​ന്നു. 32 ശതമാനം വ​ള​ർ​ച്ച.


ക​മ്പ​നി​യു​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യു​ടെ വി​റ്റു​വ​ര​വി​ൽ 13 ശതമാനം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ആ​ക​മാ​ന വി​റ്റു​വ​ര​വ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 1174 കോ​ടി​രൂ​പ​യി​ൽ നി​ന്ന് 1329 കോ​ടി​രൂ​പ​യാ​യി ഉ​യ​ർ​ന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ ക​മ്പ​നി​യു​ടെ ലാ​ഭം 29 കോ​ടി​രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​ത് 27 കോ​ടി രൂ​പ ആ​യി​രു​ന്നു.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ, ക​മ്പ​നി​യു​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​റ്റു​വ​ര​വ് 629 കോ​ടി​രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർഷം ഇ​തേ കാ​ല​യ​ള​വി​ൽ അ​ത് 601 കോ​ടി രൂ​പ ആ​യി​രു​ന്നു, അഞ്ച് ശതമാനം വ​ള​ർ​ച്ച. ര​ണ്ടാം​പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ലാ​ഭം 12 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ര്ഷം അ​ത് 14 കോ​ടി രൂ​പ ആ​യി​രു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ഇ​തു​വ​രെ ഉ​ള്ള ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം വ​ള​രെ സം​തൃ​പ്തി ന​ല്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും വി​റ്റു​വ​ര​വി​ൽ 29 ശതമാനം വ​ള​ർ​ച്ച രേ​ഖ​പ്പ​ടു​ത്തി​യെ​ന്നും ക​ല്യാ​ൺ ജൂ​വ​ലേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ര​മേ​ഷ് ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു.

ഉ​ത്സ​വ കാ​ല​വും വി​വാ​ഹ സീ​സ​ണും അ​നു​ബ​ന്ധി​ച്ചു വി​പ​ണി​യി​ൽ ന​ല്ല ഉ​ണ​ർ​വ് പ്ര​ക​ട​മാ​ണ് എ​ന്നും നി​ല​വി​ലെ പാ​ദ​ത്തി​ൽ ആ​ദ്യ 43 ദി​വ​സ​ത്തെ വി​റ്റു​വ​ര​വി​ൽ 35 ശതമാനം വ​ള​ർ​ച്ച രേ​ഖ​പ്പ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.