സൂ​പ്പ​ര്‍ വു​മ​ണ്‍ കാ​മ്പ​യി​നു​മാ​യി മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പ്
സൂ​പ്പ​ര്‍ വു​മ​ണ്‍ കാ​മ്പ​യി​നു​മാ​യി മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പ്
Wednesday, March 27, 2024 12:23 AM IST
കൊ​ച്ചി: 137 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ന്‍ ഗ്രൂ​പ്പി​ന്‍റെ (മു​ത്തൂ​റ്റ് ബ്ലൂ) ​മു​ന്‍​നി​ര ക​മ്പ​നി​യാ​യ മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പ് ലി​മി​റ്റ​ഡും (എം​എ​ഫ്എ​ല്‍) രാ​ജ്യ​ത്തെ മു​ന്‍​നി​ര എ​ന്‍​ബി​എ​ഫ്സി​ക​ളി​ലൊ​ന്നാ​യ മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പും ചേ​ര്‍​ന്ന് രാ​ജ്യ​ത്തെ അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത വ​നി​ത സം​രം​ഭ​ക​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​നാ​യി മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പ് സൂ​പ്പ​ര്‍ വു​മ​ണ്‍ കാ​മ്പ​യി​ന്‍ നടത്തപ്പെടുന്നു.

അ​ര്‍​ഹ​രാ​യ മൂന്നു വ​നി​താ സം​ര​ഭ​ക​രെ ലോ​ക​ത്തി​നു മു​ന്നി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഈ ​കാ​മ്പ​യി​ന്‍ ജൂ​ണി​ല്‍ സ​മാ​പി​ക്കും. അ​വ​രു​ടെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക​ഥ​ക​ള്‍ പ​ങ്കു​വയ്ക്കു​ന്ന​തി​നൊ​പ്പം ഈ ​സൂ​പ്പ​ര്‍ വു​മ​ണു​ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ക്കാ​നും മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.


കാ​മ്പ​യി​ന്‍റെ ആ​രം​ഭ​മെ​ന്നോ​ണം എംഎ​ഫ്എ​ല്ലിന്‍റെ വ​നി​താ ഉ​പ​ഭോ​ക്താ​ക്ക​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ (ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റാ​ഗ്രാം, ലി​ങ്ക്ഡ്ഇ​ന്‍ & എ​ക്സ്) ഫീ​ച്ച​ര്‍ ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ത​ങ്ങ​ളു​ടെ പ​രി​ച​യ​ത്തി​ലു​ള്ള സം​ര​ഭ​ക​യാ​യ ’സൂ​പ്പ​ര്‍ വു​മ​ണി​നെ’​ക്കു​റി​ച്ച് ഈ ​പോ​സ്റ്റി​ലെ ക​മന്‍റിലോ target=_blank>publicrelations@muthoot.com എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാം.