യാത്രാവാഹനങ്ങളുടെ വില്പന ഉയർന്നു
യാത്രാവാഹനങ്ങളുടെ വില്പന ഉയർന്നു
Saturday, June 10, 2017 3:29 AM IST
ന്യൂ​ഡ​ൽ​ഹി: യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ കു​തി​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മേ​യി​ൽ രാ​ജ്യ​ത്ത് യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ഉ​യ​ർ​ന്നു. വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സി​ന്‍റെ (സി​യാം) റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 8.63 ശ​ത​മാ​നം ഉ‍യ​ർ​ന്ന് 2,51,642 എ​ണ്ണ​മാ​യി. ത​ലേ വ​ർ​ഷം ഇ​തേ മാ​സം 2,31,640 എ​ണ്ണ​മാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ കാ​ർ വി​ല്പ​ന 4.8 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,66,630 എ​ണ്ണ​മാ​യി. ത​ലേ വ​ർ​ഷം ഇ​ത് 1,58,996 ആ​യി​രു​ന്നു. കോം​പാ​ക്ട് എ​സ്‌​യു​വി​ക​ൾ വി​ല്പ​ന​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളാ​ണ് മേ​യിലെ വാ​ഹ​നവി​ല്പ​ന ഉ​യ​ർ​ത്തി​യത്.


മേ​യി​ൽ യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 58,793ൽ​നി​ന്ന് 18.8 ശ​ത​മാ​നം ഉ​യ​ർ‌​ന്ന് 69,845 ആ​യി. മാ​രു​തി വി​റ്റാ​ര ബ്ര​സ​യും ഹ്യു​ണ്ടാ​യി ക്ര​റ്റ​യു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

വൈ​കാ​തെ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന ജി​എ​സ്ടി​യും മെ​ച്ച​പ്പെ​ട്ട മ​ൺ​സൂ​ണും വാ​ഹ​ന​വി​പ​ണി​യി​ൽ വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​ക്കു​മെ​ന്നാ​ണ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ.