കാത്തിരിപ്പിനൊടുവില്‍ വിവോ വി50 എത്തി
Tuesday, February 18, 2025 10:09 AM IST
കാത്തിരിപ്പിനൊടുവില്‍ വിവോ വി50 ഇന്ത്യയില്‍. മികച്ച സെല്‍ഫി കാമറയും കരുത്തുറ്റ ബാറ്ററിയുമാണ് ഫോണിന്റെ പ്രത്യേകത. സ്ലീം ഡിസൈനാണ് ഫോണിന്റെ ആകര്‍ഷണം.
6.77 ഇഞ്ച് ഫുള്‍ എച്ച്ഡി+ ക്വാഡ്-കര്‍വ്ഡ് അമോല്‍ഡ് ഡിസ്പ്ലെയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. 120 ഹെഡ്സ് റിഫ്രഷ് റേറ്റില്‍ 1500 നിറ്റ്സ് ആണ് പീക്ക് ബ്രൈറ്റ്നസ്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച് ഒഎസ് 15ലാണ് ഫോണിന്റെ പ്രവര്‍ത്തനം.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടെ 50 എംപിയുടെ പ്രൈമറി കാമറ, 50 എംപി അള്‍ട്രാ-വൈഡ് കാമറ എന്നിവയാണ് റീയര്‍ പാനലില്‍ വരുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനും 50 മെഗാപിക്സല്‍ കാമറയുണ്ട്.
വിവോയുടെ ഓറ ലൈറ്റ് ഫീച്ചര്‍ വരുന്ന ഫോണില്‍ ഇറേസ് 2.0, ലൈറ്റ് പോട്രൈറ്റ് 2.0 പോലുള്ള എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിംഗ് ടൂളുകളും സര്‍ക്കിള്‍ ടു സെര്‍ച്ച്, ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോള്‍ ട്രാന്സ്ലേഷന് പോലുള്ള സൗകര്യങ്ങളുമുണ്ട്.
വിവോ വി50ല്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ്. ഇതിന് 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും നല്കിയിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സറും കണക്റ്റിവിറ്റി സൗകര്യങ്ങളായി ഡുവല്‍ 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഒടിജി, യുഎസ്ബി 3.2 ടൈപ്പ്-സി പോര്‍ട്ട് എന്നിവയുമുണ്ട്.
ഐപി68, ഐപി69 റേറ്റിംഗ് സുരക്ഷയും ഫോണിനുണ്ട്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിനും പുറമേ വിവോ ഇ സ്റ്റോറിലും ഫോണ്‍ ലഭ്യമാകും.
വിവോ വി50യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 34,999 രൂപയിലാണ്. വിവോ വി50യുടെ 8 ജിബി + 128 ജിബി വേരിയന്റിന് 34,999 രൂപയാണ്. 8 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നീ വേരിയന്റുകള്‍ക്ക് 36,999 രൂപ, 40,999 രൂപ എന്നിങ്ങനെയാണ് ലോഞ്ച് വില.