വിവോ വി50 17ന് എത്തും
Wednesday, February 12, 2025 11:43 AM IST
വിവോ വി50 ഫെബ്രുവരി 17ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മികച്ച സെല്‍ഫി കാമറയും കരുത്തുറ്റ ബാറ്ററിയുമാണ് ഫോണിന്റെ പ്രത്യേകത. സ്ലീം ഡിസൈനാണ് വി50 യുടെ ആകര്‍ഷണം.
7.39 എംഎം തിന് പ്രൊഫൈലാണുള്ളത്. 6.75 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേയാണ് വിവോ വി50ന് നല്‍കിയിരിക്കുന്നത്. 120 ഹെഡ്സ് ആണ് റിഫ്രെഷ് റേറ്റ്. ഡ്യുവല്‍ കാമറ സെറ്റപ്പാണുള്ളത്.
ഐഒഎസ് പിന്തുണയോടെയുള്ള 50 മെഗാപിക്സലിന്റെ മെയിന്‍ സെന്‍സര്‍, ഓറ ലൈറ്റ് ഫീച്ചറോടുകൂടിയ 50 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് കാമറ, 50 മെഗാപിക്സലിന്റെ സെല്‍ഫി കാമറ യൂണിറ്റാണുള്ളത്.
സര്‍ക്കിള്‍ ടു സെര്‍ച്ച്, ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോള്‍ ട്രാന്സ്ലേഷന്, എറേസ് 2.0, പോട്രെയിറ്റ് 2.0 എഡിറ്റിംഗ് ഫീച്ചറുകള്‍ തുടങ്ങിയ എഐ ഫീച്ചറുകളാണ് മറ്റൊരു പ്രധാന സവിശേഷത.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസും സ്നാപ്ട്രാഗണ്‍ 7 ജനറേഷന് പ്രൊസസറുമാണ് വി50ന് കരുത്തേകുന്നത്. 12ജിബി + 512ജിബി ഉള്‍പ്പെടെയുള്ള സ്റ്റോറേജ് ഓപ്ഷനുകള്‍ ഉണ്ടാകും.
90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിനും പുറമേ വിവോ ഇ സ്റ്റോറിലും ഫോണ്‍ ലഭ്യമാകും.