തണുപ്പില്‍ നിറം മാറുന്ന റിയല്‍മീ 14 പ്രോ+
Wednesday, January 1, 2025 11:09 AM IST
തണുപ്പില്‍ നിറം മാറുന്ന സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ. 2025 ജനുവരിയില്‍ പുറത്തിറക്കുന്ന റിയല്‍മിയുടെ 14 പ്രോ സ്മാര്‍ട്ട്ഫോണ്‍ സിരീസിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറങ്ങിയതും റീയര്‍ പാനല്‍ കളര്‍ മാറ്റങ്ങളോടെയായിരുന്നു. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാശം പതിക്കുമ്പോഴായിരുന്നു. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് റിയല്‍മീ 14 സിരീസ്.
പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് ഇരു ഫോണ്‍ മോഡലുകളും വിപണിയിലേക്ക് വരിക. താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്റെ റിയര്‍ പാനലിന്റെ കളര്‍ മാറുക എന്നതാണ് സവിശേഷത.
റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നിവയുടെ ഫീച്ചറുകള്‍ വിശദമായി പുറത്തുവന്നിട്ടില്ല. ഐപി 66, ഐപി 67, ഐപി 68 സര്ട്ടിഫിക്കേഷന് ഫോണ്‍ നേടിയിട്ടുണ്ട്. പ്രോ+ വരിക സ്നാപ്ഡ്രാഗണ്‍ 7എസ് ജനറേഷന് 3 സോക് ചിപ്സെറ്റോടെയായിരിക്കും.
ഫോണുകള്‍ പുറത്തിറങ്ങുന്ന തീയതിയും വിലയും ഉടനറിയാമെന്ന് റിയല്‍മീ അറിയിച്ചു. ഇരു ഫോണുകളും 5ജി സാങ്കേതികവിദ്യയോടെയാണ് എത്തുക.