ബൈക്ക് ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
Sunday, January 19, 2025 4:57 PM IST
കൊല്ലം: നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കുന്നിക്കോട് മേലില റോഡിലുണ്ടായ അപകടത്തിൽ കോട്ടവട്ടം സ്വദേശി ബിജിൻ (22) ആണ് മരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.