തമ്പാനൂരിലെ ഹോട്ടലിൽ സഹോദരനെയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തി
Sunday, January 19, 2025 11:32 AM IST
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ സഹോദരനെയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്.
ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്ത്ത്.
രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.