കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച​യി​ൽ റി​പ്പോ​ർ​ട്ട്‌ തേ​ടി​യെ​ന്ന് റൂ​റ​ൽ എ​സ്പി വൈ​ഭ​വ് സ​ക്സേ​ന. വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ലാ രാ​ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ​ണ്ടെ​ന്നും കേ​സി​ൽ അ​റ​സ്റ്റ് ഉ​ട​നെ​ന്നും എ​സ്പി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​ചി​ത്ര​വാ​ദ​വു​മാ​യി സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ രം​ഗ​ത്തെ​ത്തി. ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് മോ​ഹ​ന​ൻ ആ​രോ​പി​ച്ചു.