തോൽവിയോട് തോൽവി.., പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
Monday, December 16, 2024 4:24 PM IST
കൊച്ചി: ഐഎസ്എല്ലിലെ തുടർ തോൽവികൾക്കു പിന്നാലെ പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. മുഖ്യപരിശീലകൻ മിഖായേൽ സ്റ്റാറേയെയും സഹപരിശീലകരെയും ബ്ലാസ്റ്റേഴ്സ് പുറത്താക്കി.
സഹപരിശീലകരായ ജോണ് വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയാണ് സ്റ്റാറേയ്ക്കൊപ്പം പുറത്താക്കിയത്. സീസണിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് തീരുമാനം. പുതിയ മുഖ്യ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു.
ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.