ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ടോ​ട്ട​നം ഹോ​ട്ട്സ്പ​റി​നെ ത​ക​ർ​ത്തു.

ടോ​ട്ട​നം ഹോ​ട്ട്സ്പ​റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ലൂ​യി​സ് ഡ​യാ​സും, മു​ഹ​മ്മ​ദ് സാ​ല​യും, അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ ഡോ​മി​നി​ക് ഷോ​ബോ​സ്ലാ​യ് എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജെ​യിം​സ് മാ​ഡി​സ​ൺ, ഡേ​ജ​ൻ കു​ലു​സേ​വ്സ്കി, ഡൊ​മി​നി​ക് സോ​ള​ങ്കെ എ​ന്നി​വ​രാ​ണ് ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 39 പോ​യി​ന്‍റാ​യി. ലി​വ​ർ​പൂ​ൾ ത​ന്നെ​യാ​ണ് ലീ​ഗി​ൽ നി​ല​വി​ൽ ഒ​ന്നാ​മ​ത്.