കോയമ്പത്തൂരിൽ വാഹനാപകടം; പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് മലയാളികള്‍ മരിച്ചു
Thursday, December 12, 2024 2:57 PM IST
കോയമ്പത്തൂര്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജേക്കബ്, ഭാര്യ ഷീബ, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന് ആരോണ്‍ എന്നിവരാണ് മരിച്ചത്.
ആരോണിന്റെ അമ്മ അലീനയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിനടുത്ത് മധൂക്കരയിൽ രാവിലെ 11ഓടെയാണ് അപകടം.
ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഴ്സിംഗ് വിദ്യാർഥിനിയായ അലീനയുടെ പരീക്ഷയ്ക്കായി ബംഗളൂരുവിലേക്ക് പോവുന്പോഴാണ് അപകടം.