സിറിയയിൽ ആക്രമണം രൂക്ഷം; 75 പേരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
Wednesday, December 11, 2024 5:32 AM IST
ന്യൂഡൽഹി: സിറിയയിൽ ആക്രമണം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ച സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ഡമാസ്കസിലെയും ബയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ യാത്രാവിമാനങ്ങളിൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സിറിയയിൽ തുടരുന്ന പൗരൻമാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശം നൽകി.