കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു
Tuesday, December 10, 2024 7:54 AM IST
കണ്ണൂർ: ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പോലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് നടപടിയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും പരിഹാരം ഉണ്ടാകാത്തതിനാലാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ബസ് ഉടമകള്‍ അറിയിച്ചു.
പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.