നടുറോഡില്‍ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്ത്തി; പ്രതി പോലീസില്‍ കീഴടങ്ങി
Monday, December 9, 2024 12:25 PM IST
തൃശൂര്‍: പുതുക്കാട് സെന്ററില്‍ നടുറോഡില്‍ യുവതിയെ കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ ഇവരുടെ മുന്‍ ഭര്‍ത്താവ് ലെസ്റ്റിന് പോലീസില്‍ കീഴടങ്ങി. ഗുരുതരാവസ്ഥയിലുള്ള ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. പുതുക്കാട് ബാങ്കില്‍ ജോലി ചെയ്തുവരികയാണ് ബബിത. ജോലിക്ക് എത്തിയ സമയത്താണ് അക്രമം. ഒമ്പത് തവണ ബബിതയുടെ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് ഇവര്‍ ലെസ്റ്റിനുമായുള്ള ജീവിതം അവസാനിപ്പിച്ചിരുന്നു. മറ്റൊരു യുവാലിനൊപ്പമാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.