ശബരിമലയിൽ ഭിന്നശേഷിക്കാരന് ഡോളി നിഷേധിച്ചു; റിപ്പോർട്ട് തേടി ഹൈക്കോടതി
Monday, December 9, 2024 12:17 PM IST
കൊച്ചി: ശബരിമലയിൽ ഭിന്നശേഷിക്കാരന് ഡോളി നിഷേധിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ പോലീസ് ചീഫ് കോർഡിനേറ്ററോട് ഹൈക്കോടതി റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ശബരിമലയിൽ ദര്‍ശനത്തിന് എത്തിയ തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് പോലീസ് ഡോളി നേഷേധിച്ചത്. പമ്പയില്‍ വാഹനം ഇറങ്ങിയ സ്ഥലത്തേയ്ക്ക് ഡോളി കടത്തിവിടാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു.
കസേരയില്‍ ഇരിക്കാന്‍ പോലും സാധിക്കാത്ത വ്യക്തിക്കാണ് പോലീസ് ഡോളി നിഷേധിച്ചത്. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായതെന്ന് സജീവ് പറഞ്ഞു.