പത്താംക്ലാസ് വിദ്യാർഥി വെടിയുതിർത്ത് ജീവനൊടുക്കി
Monday, December 9, 2024 12:12 AM IST
പാറ്റ്ന: ബീഹാറിൽ പത്താംക്ലാസ് വിദ്യാർഥി വെടിയുതിർത്ത് ജീവനൊടുക്കി. ഭഗൽപൂർ ജില്ലയിലെ കഹൽഗാവ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ആനന്ദ് വിഹാർ കോളനിയിലാണ് സംഭവം.
പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് രാജീവ് കുമാർ സിംഗിന്റെ മകൻ സോമിൽ രാജ് (14) ജീവനൊടുക്കിയത്. അർധ വാർഷിക പരീക്ഷകളിൽ ലഭിച്ച മാർക്കിൽ സോമിൽ തൃപ്തനായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. റിവോൾവറും വിദ്യാർഥിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.